സ്വർണവില സംസ്ഥാനത്ത് വീണ്ടും വർധിച്ചു. ഗ്രാമിന് 90 രൂപ കൂടി 14,880 രൂപയിലെത്തി. പവൻ വില 720 രൂപ വർധിച്ച് 1,19,040 രൂപയിലുമെത്തി. അതേസമയം, ഗ്രാമിന് 14,800 രൂപയാണ് മലബാർ ഗോൾഡ്സ് നിശ്ചയിച്ചിരിക്കുന്ന വില.
അതേസമയം, യുഎസിലെ പണപ്പെരുപ്പ കണക്കുകൾ പ്രതീക്ഷിച്ചതിനേക്കാളും ഉയർന്നത് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്തിയിലേക്കില്ലെന്ന ആശങ്ക ശക്തമാക്കി. വിലക്കയറ്റം ഇനിയും വർധിച്ചാൽ അടുത്ത യോഗങ്ങളിൽ നിരക്ക് ഉയർത്താനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ സ്വർണ നിക്ഷേപങ്ങളുടെ 'മാറ്റ്' കുറയുകയും കൂടുതൽ നേട്ടം ലഭിക്കുന്ന ബോണ്ടുകളിലേക്ക് നിക്ഷേപകർ മാറുകയും ചെയ്യും. ഇത് വിപണിയിൽ സ്വർണത്തിന്റെ വിലയിടിക്കാൻ സാധ്യതയുണ്ട്.
ഇക്കൊല്ലത്തിന്റെ അവസാനത്തോടെ രാജ്യാന്തര സ്വർണവില ഔൺസിന് 6000 ഡോറിലേക്ക് കുതിക്കുമെന്നാണ് ചില ബ്രോക്കറേജുകളുടെ പ്രവചനം. ഇപ്പോൾ രാജ്യാന്തര വിപണിയിൽ സ്വർണത്തിന് 4700 ഡോളറിനടുത്താണ് വില. കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 1.2 ലക്ഷം രൂപയ്ക്ക് അടുത്തും. രാജ്യാന്തര വിപണിയിൽ വില 6000 ഡോളറിലേക്ക് കുതിച്ചാൽ കൂടിയ ഇറക്കുമതി തീരുവയും ചേർത്ത് കേരളത്തിൽ ഏകദേശം 1.5 ലക്ഷം രൂപയിലേക്ക് വിലയെത്തും. രാജ്യാന്തര വില 6500 ഡോളറിലേക്ക് എത്തുന്ന സാഹചര്യമുണ്ടായാൽ വില ഇനിയും വർധിക്കും. എന്നുവെച്ചാൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് രണ്ടു ലക്ഷം രൂപ നൽകേണ്ടി വരുന്ന സാഹചര്യം വിദൂരമല്ലെന്ന് സാരം. എന്നാൽ ഇത് എപ്പോഴായിരിക്കുമെന്ന് പ്രവചിക്കുക നിലവിലെ സാഹചര്യത്തിൽ പ്രയാസമാണെന്നും വിദഗ്ധർ പറയുന്നു.
ആഭരണം വാങ്ങാൻ കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 12,290 രൂപയാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നിശ്ചയിച്ചിരിക്കുന്ന വില. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന് (കെജിഎസ്എംഎ) കീഴിലുള്ള ഷോറൂമുകളിൽ ഗ്രാമിന് 12,225 രൂപയ്ക്കാണ് 18 കാരറ്റ് സ്വർണം വിൽക്കുന്നത്. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 10 ശതമാനം പണിക്കൂലി കണക്കാക്കിയാൽ 1.35 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ മാറുന്നതിന് അനുസരിച്ച് മൂന്നു മുതൽ മുപ്പതു ശതമാനം വരെയാണ് കേരളത്തിൽ പണിക്കൂലി ഈടാക്കുന്നത്. ഇതിന് പുറമെ 3 ശതമാനം ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജും അതിന് 18 ശതമാനം ജിഎസ്ടിയും ബാധകമാണ്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.