നേതൃത്വത്തിന്റെ അഭാവം വിദ്യാഭ്യാസ വകുപ്പിനെ നിശ്ചലമാക്കുന്നു; സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല നേരിടുന്നത് വലിയ പ്രതിസന്ധി;വി ശിവൻകുട്ടി

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല വലിയ ഭരണപരമായ പ്രതിസന്ധി നേരിടുകയാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വോട്ടെണ്ണൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ അധികാരമേൽക്കാത്തത് വകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. 


ഓരോ ഘട്ടത്തിലും കൃത്യമായ മന്ത്രിതല ഇടപെടലുകൾ ആവശ്യമായ ഈ സമയത്ത് നേതൃത്വത്തിന്റെ അഭാവം വിദ്യാഭ്യാസ വകുപ്പിനെ നിശ്ചലമാക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എസ്എസ്എൽസി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളും പുതിയ അധ്യയന വർഷത്തിന് മുന്നോടിയായുള്ള സ്കൂൾ ഫിറ്റ്നസ് പരിശോധനകളും ഇപ്പോൾ അവതാളത്തിലായിരിക്കുകയാണ്.


പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും കൃത്യസമയത്ത് പൂർത്തിയാക്കാൻ നിരന്തരമായ മേൽനോട്ടം ആവശ്യമാണ്. എന്നാൽ അത്തരം ഏകോപനങ്ങൾ ഇല്ലാത്തത് വരും ദിവസങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.


കേന്ദ്ര സർക്കാർ ഫണ്ട് നിർത്തലാക്കിയ സാഹചര്യത്തിൽ, അധ്യാപക പരിശീലനവും എസ്എസ്കെ ജീവനക്കാരുടെ ശമ്പളവും മുടങ്ങാതെ കൊണ്ടുപോകാൻ മുൻപ് സംസ്ഥാന സർക്കാർ പ്രത്യേക ഇടപെടലുകൾ നടത്തിയിരുന്നു. 


എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത്തരം ഭരണപരമായ തീരുമാനങ്ങൾ എടുക്കാൻ ആളില്ലാത്തത് ഈ മേഖലയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ സുഗമമായ പ്രവർത്തനത്തിന് അടിയന്തരമായ ഇടപെടലുകൾ അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !