വനംവകുപ്പിലെ സ്ഥലം മാറ്റങ്ങൾക്കും ചുമതല ക്രമീകരണങ്ങൾക്കും സംഘടനകളുടെ ഒരു സ്വാധീനത്തിനും വഴങ്ങില്ല; മന്ത്രി ഷിബു ബേബി ജോൺ

കോഴിക്കോട്:  വനംവകുപ്പിലെ സ്ഥലം മാറ്റങ്ങൾക്കും ചുമതല ക്രമീകരണങ്ങൾക്കും സംഘടനകളുടെ ഒരു സ്വാധീനത്തിനും വഴങ്ങില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ. കർഷകരെ കൂടി വിശ്വാസത്തിൽ എടുത്തു കൊണ്ട് മാത്രമേ വനസംരക്ഷണ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂവെന്നും വകുപ്പിന്റെ പ്രവർത്തനങ്ങൾ ആ തരത്തിൽ ക്രമീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 


ഇടതു ഭരണതിൻ കീഴിൽ എൻസിപി ചായ്‌വ്വുമായി സ്ഥലം മാറ്റങ്ങൾ നിയന്ത്രിച്ചിരുന്ന സംഘടന നേതാക്കൾ പുതിയ സർക്കാർ അധികാരത്തിൽ എത്തിയതോടെ കോൺഗ്രസിലേക്കും ആർഎസ്പിയിലേക്കും ചുവട് മാറി വീണ്ടും 'അവതാര'ങ്ങളായി മാറുന്നു എന്ന മനോരമ വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 

വകുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പ് വിവിധ നേതാകളും ഉദ്യോഗസ്ഥരും തന്നെ വന്നു കണ്ടു അനുമോദിച്ചിരുന്നു. വിവിധ ആവശ്യങ്ങളും അവർ ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങൾ എല്ലാം കേട്ടെങ്കിലും തൻറെതായിട്ടുള്ള തീരുമാനം മാത്രമേ എടുക്കുകയുള്ളൂ എന്ന് നേതാക്കളോട് വ്യക്തമാക്കിയിരുന്നതായി മന്ത്രി പറഞ്ഞു. കർഷക സംഘടന നേതാക്കളും തന്നെ കണ്ടിരുന്നു. അവരുടെ ആവശ്യങ്ങൾ പരിഗണിക്കും. 


വനമേഖലയോട് ചേർന്ന് കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവർ തന്നെയാണ് വന സംരക്ഷണത്തിനും മുന്നിൽ നിൽക്കേണ്ടത്. അവരെ കൂടി വിശ്വാസത്തിൽ എടുത്ത് മാത്രമേ വന സംരക്ഷണവും പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ. 

വനംവകുപ്പിന്റെ നയങ്ങൾ ആ രീതിയിൽ മാറ്റുമെന്നും ജനകീയ കൂട്ടായ്മയിലൂടെയുള്ള സംരക്ഷണ പ്രവർത്തനങ്ങളാണ് ആവശ്യമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !