പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് മേൽ നിഴൽ വീഴ്ത്തുന്നുവെന്ന് റിസർവ് ബാങ്ക്;

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് മേൽ നിഴൽ വീഴ്ത്തുന്നുവെന്ന് റിസർവ് ബാങ്കിന്റെ ലേഖനം. ക്രൂഡോയിൽ വിലയും വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നതും വെല്ലുവിളിയായി തുടരുന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടി. 


രാജ്യാന്തര സാമ്പത്തികരംഗം പ്രതിസന്ധിയിൽ തുടരുന്നെങ്കിലും ഇന്ത്യയിലെ ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന സൂചനയാണ് ആർബിഐ നൽകുന്നത്.


വ്യാവസായിക, സേവന മേഖലകൾ കരുത്ത് കാട്ടി. സാധാരണയിൽ കവിഞ്ഞ വേനൽമഴയും വേനൽക്കാല കൃഷിക്ക് സഹായകമായി. അതേസമയം, പശ്ചിമേഷ്യൻ സംഘർഷം ആഗോള വ്യാപാരത്തിലും വിതരണ ശൃംഖലകളിലും പ്രതിസന്ധിയുണ്ടാക്കുന്നത് തുടരുകയാണ്. 

ഇത് സാമ്പത്തിക വിപണികളിലാകെ അസ്ഥിരതയ്ക്ക് കാരണമാകുന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

കരുത്തുറ്റ സേവന കയറ്റുമതി, മെച്ചപ്പെട്ട വിദേശനിക്ഷേപം, വിദേശനാണ്യ കരുതൽശേഖരം, നയപരമായ നടപടികൾ എന്നിവ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് സംരക്ഷണം നൽകുമെന്നാണ് ആർബിഐ മുന്നോട്ടുവയ്ക്കുന്ന പ്രതീക്ഷ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !