തമിഴ്‌നാട് സർക്കാരിലെ മന്ത്രിമാർക്കുള്ള വകുപ്പുവിഭജനം പൂർത്തിയായി; ആഭ്യന്തരം വിജയ്ക്ക്,കെ.എ. സെങ്കോട്ടയ്യന് ധനകാര്യം

ചെന്നൈ: തമിഴ്‌നാട് സർക്കാരിലെ മന്ത്രിമാർക്കുള്ള വകുപ്പുവിഭജനം പൂർത്തിയായി. ആഭ്യന്തരം, പോലീസ്, വനിതാ-ശിശുക്ഷേമം തുടങ്ങിയ പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി വിജയ് കൈകാര്യംചെയ്യും. പൊതുഭരണം, യുവക്ഷേമം, മുൻസിപ്പൽ അഡ്മിനിസ്‌ട്രേഷൻ തുടങ്ങിയവകുപ്പുകളും വിജയ്ക്കാണ്.


മുതിർന്ന നേതാവ് കെ.എ. സെങ്കോട്ടയ്യനാണ് ധനകാര്യം. മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായ എസ്. കീർത്തനയ്ക്ക് വ്യവസായവകുപ്പാണ് ലഭിച്ചിട്ടുള്ളത്. ഗ്രാമവികസനം, ജലവിഭവ വകുപ്പുകൾ എൻ. ആനന്ദിനാണ്. 


പൊതുമരാമത്ത്, കായികവകുപ്പുകൾ ആദവ് അർജുനയ്ക്ക് ലഭിച്ചു. ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസം, കുടുംബക്ഷേമം എന്നീ വകുപ്പുകൾ ഡോ. കെ.ജി. അരുൺരാജിന് നൽകി.

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പി. വെങ്കട്ടരമണനും ഊർജവിഭവ-നിയമവകുപ്പുകൾ ആർ. നിർമൽകുമാറിനും ലഭിച്ചു. സ്‌കൂൾ വിദ്യാഭ്യാസവകുപ്പ് രാജ്‌മോഹനാണ് നൽകിയിരിക്കുന്നത്. പ്രകൃതിവിഭവം, മിനറൽ ആൻഡ് മൈൻസ് വകുപ്പ് ഡോ. ടി.കെ. പ്രഭുവിനാണ് ലഭിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !