ഓൺലൈൻ ട്രേഡിങ് സ്ഥാപനത്തിനുള്ളിൽ തീയിട്ട് ഉടമ ജീവനൊടുക്കി; മകൾക്ക് കയ്യിലും മുഖത്തും പൊള്ളലേറ്റു

നരിക്കുനി: ഓൺലൈൻ ട്രേഡിങ് സ്ഥാപനത്തിനുള്ളിൽ തീയിട്ട് ഉടമ ജീവനൊടുക്കി. ഒപ്പമുണ്ടായിരുന്ന മകൾക്കു പൊള്ളലേറ്റു. കുരുവട്ടൂർ കാരാട്ടുതാഴം നടുവിലക്കണ്ടി വി.ടി.വിനീഷ് കുമാറാണ് (48) മരിച്ചത്. കയ്യിലും മുഖത്തും പൊള്ളലേറ്റ മകൾ അമേഘയെ (9) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


കൊടുവള്ളി റോഡിലെ സ്വകാര്യ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വി.ജെ.ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് വിനീഷ് കുമാർ. മകളെയും കൂട്ടിയാണ് ഇവിടെ എത്തിയത്. സ്ഥാപനത്തിനുള്ളിൽ കടന്ന് ഷട്ടർ താഴ്ത്തി മകളെ ചേർത്തുപിടിച്ചാണ് വിനീഷ് കുമാർ തിന്നർ പോലുള്ള ദ്രാവകമൊഴിച്ച് തീയിട്ടതെന്നു പൊലീസ് പറഞ്ഞു. 

വിനീഷിന്റെ പിടിയിൽ നിന്നു കുതറി ഒരു മൂലയിലേക്കു മാറിയതിനാലാണ് മകൾ രക്ഷപ്പെട്ടത്. മുറിക്കുള്ളിൽ നിന്നു പൊട്ടിത്തെറി പോലുള്ള ശബ്ദം കേട്ട് ഓടി എത്തിയവരാണ് തീപടരുന്നതു കണ്ടത്.


അഗ്നിരക്ഷാ സേനാംഗങ്ങളെത്തി ഇരുവരെയും പുറത്തെത്തിച്ചെങ്കിലും വിനീഷ് കുമാറിനെ രക്ഷിക്കാനായില്ല. മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. 


കൊടുവള്ളി പൊലീസും ഫൊറൻസിക് സംഘവും പരിശോധന നടത്തി. പറമ്പിൽക്കടവ് ചൂലങ്ങോട്ട് എ.വി.വിജയന്റെയും രമണിയുടെയും മകനാണ്. ഭാര്യ: ജിഷ. മകൻ: അഭിനവ്. സഹോദരങ്ങൾ: വിനോദ് കുമാർ, സിന്ധു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !