ഇന്ധന ഉപഭോഗം പരിമിതപ്പെടുത്താൻ സുപ്രീം കോടതിയും; ജഡ്ജിമാർക്ക് കാർ പൂളിങ് സംവിധാനം,രണ്ടുദിവസം വർക്ക് ഫ്രം ഹോം

ന്യൂഡൽഹി: ഇന്ധന ഉപഭോഗം പരിമിതപ്പെടുത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ സ്വീകരിച്ച് സുപ്രീം കോടതിയും.


ജഡ്ജിമാർക്ക് കാർ പൂളിങ് സംവിധാനം, സുപ്രീം കോടതി രജിസ്ട്രിയിലെ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടുദിവസം വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കാനുള്ള സൗകര്യം, തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളിൽ വിർച്വൽ ഹിയറിങ് തുടങ്ങിയവയാണ് ഇന്ധന ഉപഭോഗം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി സുപ്രീം കോടതി സ്വീകരിച്ച തീരുമാനങ്ങൾ. 


കാർ പൂളിങ് ഏർപ്പെടുത്തുന്നതിനോട് ജഡ്ജിമാർ സമ്പൂർണ യോജിപ്പ് രേഖപ്പെടുത്തിയെന്നാണ് വിവരം. പുതിയ നിർദേശപ്രകാരം, തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും പൂർണമായും ഓൺലൈൻ ആയിട്ടായിരിക്കും ഹിയറിങ്ങുകൾ നടക്കുക. 

ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലെ കോടതി നടപടികളിൽ അഭിഭാഷകർക്കും കക്ഷികൾക്കും നേരിട്ടോ ഒാൺലൈൻ ആയോ പങ്കെടുക്കാവുന്നതാണ്. വിവിധ രജിസ്ട്രികളിലെയും സെക്ഷനുകളിലേയും അൻപതുശതമാനം ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടുദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതിയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !