ചെന്നൈ: തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ ഡി.എം.കെ.യുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ഇതോടെ സഭയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാർട്ടി നേതാവ് എന്ന നിലയിൽ അദ്ദേഹം 17-ാം തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവാകും.
തമിഴക വെട്രി കഴകം (ടി.വി.കെ.) അധ്യക്ഷൻ വിജയ് തമിഴ്‌നാടിന്റെ ഒൻപതാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഡിഎംകെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത്.
ചെന്നൈ അണ്ണാ അറിവാലയത്തിലെ കലൈഞ്ജർ അരങ്ങിൽ പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡി.എം.കെ. എം.എൽ.എ.മാരുടെ യോഗത്തിലാണ് തീരുമാനം.
ചെപ്പോക്ക്-തിരുവല്ലിക്കേണി നിയമസഭാ സീറ്റിൽ ടി.വി.കെ.യിലെ സെൽവം ഡി.ക്കെതിരേ 7140 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉദയനിധി ജയിച്ചത്. സെൽവം 55,852 വോട്ടുകൾ നേടിയപ്പോൾ ഉദയനിധി 62,992 വോട്ടുകൾ നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.