പാലക്കാട്: കെഎസ്ആർടിസി ബസിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകുമ്പോൾ പുരുഷൻ, സ്ത്രീ എന്ന് രേഖപ്പെടുത്തി തുടങ്ങി. യുഡിഎഫ് സർക്കാരിന്റെ വാഗ്ദാനമായ ഇന്ദിരാ ഗാരന്റികളിൽ ഒന്നായ ‘വനിതകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര’യെന്ന പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായുള്ള നടപടിയാണിത്.
പാലക്കാട് ഡിപ്പോയിലെത്തിയ ബസുകളിലെ യാത്രക്കാരുടെ ടിക്കറ്റിലും ഇത് രേഖപ്പെടുത്തി തുടങ്ങി.
ഇന്നലെ മുതലാണ് ടിക്കറ്റ് മെഷീനിൽ സ്ത്രീ, പുരുഷൻ എന്നു രേഖപ്പെടുത്താനുള്ള സംവിധാനം വന്നത്.
യാത്ര തുടങ്ങുന്ന സ്ഥലവും അവസാനിക്കുന്ന സ്ഥലവും കണ്ടക്ടറുടെ കയ്യിലുള്ള മെഷീനിൽ എന്റർ ചെയ്യുമ്പോൾ യാത്ര ചെയ്യുന്നത് സ്ത്രീയാണോ, പുരുഷനാണോ എന്ന് രേഖപ്പെടുത്താനുള്ള ഓപ്ഷനാണ് വരിക.
ഇതു നൽകിയാലേ കണ്ടക്ടർക്ക് യാത്രാചാർജ് രേഖപ്പെടുത്താൻ സാധിക്കൂ. ഇന്നലെ നൽകിയ ടിക്കറ്റുകളിൽ യാത്രാവിവരങ്ങൾക്കൊപ്പം ‘മെയിൽ, ഫീമെയിൽ’ എന്ന് രേഖപ്പെടുത്തിയിരുന്നു.
എത്ര സ്ത്രീ യാത്രക്കാർ കയറുന്നുണ്ടെന്നതിന്റെ കണക്ക് ലഭിക്കാനാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.