ദേശീയപാത 544ൽ പഴയപാലം അടച്ചതിനെ തുടർന്നു കുരുക്കിൽപ്പെട്ട് വാഹനങ്ങളുടെ നീണ്ട നിര;

ചാലക്കുടി: ദേശീയപാത 544ൽ പുഴയ്ക്കു കുറുകെയുള്ള പഴയപാലം (തൃശൂർ ദിശയിലേക്കുള്ളത്) അടച്ചതിനെ തുടർന്നു കുരുക്കിൽപ്പെട്ട വാഹനങ്ങളുടെ നീണ്ട നിര ഇരുദിശകളിലും കിലോമീറ്ററുകൾ നീണ്ടു. ഇരു ദിശകളിലേക്കുമുള്ള വാഹനങ്ങൾ പുതിയ പാലത്തിലൂടെ (എറണാകുളം ദിശയിലേക്കുള്ളത്) ഒറ്റവരിയായാണു വിടുന്നത്. 


എറണാകുളം ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ പാലം കടക്കാൻ ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നതോടെ മുരിങ്ങൂർ ഡിവൈൻ നഗർ മേൽപാതയും കടന്ന് വാഹനങ്ങളുടെ നിര നീണ്ടു. തൃശൂർ ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങളുടെ നീണ്ട നിര ചാലക്കുടിയിലെ മേൽപാലവും കടന്നു നീണ്ടു.


ഇന്നലെ രാവിലെ 10നാണു പാലം അടയ്ക്കുകയെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നെങ്കിലും പാലം അടയ്ക്കാൻ ഒരു മണിക്കൂർ വൈകി. ഇന്നലെ 4 ബെയറിങ്ങുകളാണു മാറ്റിയതെന്നു ഗുരുവായൂർ ഇൻഫ്രാസ്ട്രക്‌ചർ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രതിനിധികൾ അറിയിച്ചു. 


ഇന്നലത്തെ ജോലികൾ തീർന്ന ശേഷം ആറു മണിയോടെ അടച്ച പാലം തുറന്നു വാഹനങ്ങൾ കടത്തി വിട്ടതോടെ ഗതാഗതക്കുരുക്കിന് അയവായി.

ബെയറിങ് മാറ്റുന്ന ജോലികൾ പൂർത്തിയാക്കാൻ 20 ദിവസം വേണ്ടി വരുമെന്നാണു കരുതുന്നത്. അതു വരെ പാലം അടച്ചിടും. നേരത്തെ പാലത്തിന്റെ ബലപരിശോധനയും പ്രാഥമിക അറ്റകുറ്റപ്പണികളും നടത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !