അതൃപ്തി പരിഹരിക്കാൻ ഹൈക്കമാൻഡ് നേരിട്ട് രംഗത്ത്; ദീപാദാസ് മുൻഷി രമേശ് ചെന്നിത്തലയുടെ വസതിയിലെത്തി.

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് കോൺഗ്രസിനുള്ളിലുണ്ടായ അതൃപ്തി പരിഹരിക്കാൻ ഹൈക്കമാൻഡ് നേരിട്ട് രംഗത്ത്. 


ഇതിന്റെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തി. 


രമേശ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് ഹൈക്കമാൻഡിന്റെ ആവശ്യം. അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് നൽകി അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. 


ദീപാദാസ് മുൻഷി എത്തുന്നതിന് തൊട്ടുമുമ്പ് വി.ഡി. സതീശനും ചെന്നിത്തലയുടെ വസതിയിലെത്തി അദ്ദേഹവുമായി സംസാരിച്ചിരുന്നു. ജോസഫ് വാഴക്കൻ, വി.ടി. ബൽറാം, അൻവർ സാദത്ത് തുടങ്ങിയ നേതാക്കളും സതീശനോടൊപ്പം ഉണ്ടായിരുന്നു. 

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത അതൃപ്തിയിലായിരുന്ന ചെന്നിത്തല, വി.ഡി. സതീശന് ആശംസ നേരാതെ ഗുരുവായൂരിലേക്ക് പോയിരുന്നു. എന്നാൽ ഇന്ന് രാവിലെ ഗുരുവായൂരിൽ വെച്ച് മാധ്യമങ്ങളെ കണ്ട അദ്ദേഹം ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !