മന്ത്രിമാരും വകുപ്പുകളും നാളെ അറിയാം; തിങ്കളാഴ്ച സത്യപ്രതിജ്ഞ

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനും യുഡിഎഫ് കൺവീനറും നാളെ ഘടകകക്ഷിനേതാക്കളുമായി ചർച്ച നടത്തും. രാവിലെ 10 മണിക്കാണ് ചർച്ച. മന്ത്രിമാരും വകുപ്പുകളും നാളെ അറിയാം. 


മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. ഇന്ന് ഔദ്യോഗിക തീരുമാനങ്ങളില്ലെന്നും നാളെ വീണ്ടും ചർച്ച നടത്തുമെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ന് പ്രാഥമിക ചർച്ചയാണ് നടന്നതെന്ന് സിഎംപി നേതാവ് സി.പി.ജോണും പറഞ്ഞു. 18ന് പത്തുമണിക്കാണ് സത്യപ്രതിജ്ഞ. എല്ലാ മന്ത്രിമാരും അന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നും സി.പി.ജോൺ പറഞ്ഞു. സത്യപ്രതിജ്ഞയിൽ പങ്കെടുക്കണമെന്ന് അഭ്യർഥിച്ചു തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ചീഫ് സെക്രട്ടറി കത്തയച്ചു.


അതേസമയം, ശസ്തമംഗലത്തെ വീട്ടിൽ മുന്‍ മന്ത്രി ജി.കാര്‍ത്തികേയന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ അദ്ദേഹത്തിന്റെ ഓർമകളിൽ വിതുമ്പിക്കരഞ്ഞു. കാര്‍ത്തികേയന്റെ ഭാര്യ സുലേഖ ചേര്‍ത്തുപിടിച്ചപ്പോഴാണ് സതീശൻ വികാരാധീനനായത്.‘ചീഫ് മിനിസ്റ്റര്‍ അങ്ങനെ കരയരുത്, ചീഫ് മിനിസ്റ്റര്‍ക്ക് കരച്ചിലൊന്നും വരരുത്’ എന്നു പറഞ്ഞ് സുലേഖ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.


‘സാറല്ലേ എന്നെ എല്ലാം ആക്കിയത്, ഏറെ കടപ്പാടുള്ളത് സാറിനോടാണ്’ – സതീശന്‍ പറഞ്ഞു. ‘നമ്മുടെ പിള്ളേരെ പോലെയല്ലേ ഞങ്ങള്‍ക്കു നിങ്ങളും’ എന്നു പറഞ്ഞാണ് സുലേഖ അദ്ദേഹത്തെ സ്വീകരിച്ചത്. സുലേഖ അദ്ദേഹത്തെ ആശ്വസിപ്പിച്ച് വീടിനകത്തേക്കു കൊണ്ടുപോയി. തുടര്‍ന്ന് അവിടെ ഇരുന്നാണ് സംസാരിച്ചത്. കൊച്ചുമക്കള്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി. നടൻ ജഗദീഷും നിർമാതാവ് രഞ്ജിത്തും വീട്ടിലുണ്ടായിരുന്നു. എല്ലാവരുമായും കുശലാന്വേഷണം നടത്തിയാണ് സതീശന്‍ മടങ്ങിയത്.


കേരളത്തിലെത്തുന്ന കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയവരുമായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇന്നു ചര്‍ച്ച നടത്തുമെന്നു നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍. വൈകിട്ട് 4ന് യുഡിഎഫ് യോഗം ചേരും. ഘടകകക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തും. രമേശ് ചെന്നിത്തല എന്റെ നേതാവാണ്. ഉറപ്പായും കാണും. ലീഗ് യുഡിഎഫിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രധാന ഘടകകക്ഷിയാണ്. അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തില്‍ ചേരിതിരിവ് ഉണ്ടാക്കാനാണ്. അതിന്റെ ഗുണം വര്‍ഗീയശക്തികള്‍ക്കാണ്. അതിനെ ചെറുത്തു തോല്‍പിക്കാന്‍ ശക്തമായ നടപടിയെടുക്കും. വിദ്വേഷപ്രചാരണത്തോട് ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പും ഉണ്ടാകില്ല. ബിജെപിയാണ് വിദ്വേഷപ്രചാരണം നടത്തുന്നത്. കേരളത്തെ ഭിന്നിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സതീശന്‍ പറഞ്ഞു. ഇന്ധനവില വര്‍ധനവിന്റെ ഭാരം ജനങ്ങളെ കൂടുതല്‍ ബാധിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. പിണറായിയെ കാണാൻ സതീശൻ‌; ഗുരുവായൂരിൽ നിന്ന് തിരിച്ചെത്തിയ ചെന്നിത്തലയുടെ വീട്ടിലുമെത്തും

നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയനെ ബേക്കറി ജംക്ഷനിലെ വീട്ടിലെത്തി കാണും. ഇന്നലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തിരുന്നു. 2016ൽ അധികാരമേൽക്കും മുൻപ് പിണറായി വിജയൻ ഉമ്മൻ ചാണ്ടിയെ വീട്ടിലെത്തി കണ്ട് പിന്തുണ ആവശ്യപ്പെട്ടിരുന്നു. ഗുരുവായൂരില്‍നിന്നു തിരിച്ചെത്തിയ രമേശ് ചെന്നിത്തലയുടെയും വീട്ടിലും സതീശനെത്തും. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് തിരിച്ചെത്തി. മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ റെയില്‍വേ സ്‌റ്റേഷനില്‍ അദ്ദേഹത്തെ സ്വീകരിച്ചത്. ഗുരുവായൂരില്‍ വച്ചു പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്ന് രമേശ് പ്രതികരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !