ഐഎസ്ഐ ബന്ധമുണ്ടെന്ന് സംശയിക്കുന്ന 9 പേർ ഡൽഹി പൊലീസിന്റെ കസ്റ്റഡിൽ; വൻതോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു

ന്യൂഡൽഹി: പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസുമായി (ഐഎസ്ഐ) ബന്ധമുണ്ടെന്ന് സംശയിക്കുന്ന 9 പേരെ ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് വൻതോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. 


ഡൽഹിയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കാൻ ഇവർ ലക്ഷ്യമിട്ടിരുന്നെന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റിലായവർക്ക് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നും സംശയമുണ്ട്. 


അറസ്റ്റിലായ പ്രതികൾ ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇതിൽ ചിലർ വിദേശ പൗരരുമാണ്. ആണവ നിലയങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, പവർ പ്ലാന്റുകൾ എന്നിവ ആക്രമിക്കുക ലക്ഷ്യമായിരുന്നെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 


കുറച്ച് ദിവസങ്ങളായി രഹസ്യാന്വേഷണ വിഭാഗം അറസ്റ്റിലായവരെ നിരീക്ഷിക്കുന്നുണ്ടെന്നും കൃത്യമായ അന്വേഷണത്തിന് ശേഷമാണ് 9 പേരെയും അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. 

കൂടുതൽ പേർ സംഘത്തിലുണ്ടോ എന്നത് സംബന്ധിച്ചും കണ്ടെത്തിയ ആയുധങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനുമുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ‍ അറിയിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !