ലക്നൗ: സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ ഇളയമകനും എസ്‍പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ അർദ്ധസഹോദരനുമായ പ്രതീക് യാദവ് (38) അന്തരിച്ചു. ബിജെപി നേതാവ് അപർണ യാദവാണ് ഭാര്യ.
മരണകാരണത്തെ സംബന്ധിച്ച് വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ബുധനാഴ്ച രാവിലെ 6 മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ.
കുറച്ചുദിവസമായി പ്രതീക് അസുഖ ബാധിതനായിരുന്നു. ആഴ്ചകൾക്ക് മുൻപ് ലക്നൗവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനു പിന്നാലെ ഡിസ്ചാർജ് ചെയ്തിരുന്നു.
രാഷ്ട്രീയകുടുംബത്തിൽ വളർന്നയാളാണെങ്കിലും പ്രതീക് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിന്നിരുന്നു. യുകെയിലെ ലീഡ്സ് സർവകലാശാലയിലാണ് പഠിച്ചത്. ലക്നൗവിൽ ‘ദി ഫിറ്റ്നസ് പ്ലാനറ്റ്’ എന്ന പേരിൽ ഒരു ജിം നടത്തുകയായിരുന്നു.
ഫിറ്റ്നസ് രംഗത്ത് സജീവമായ പ്രതീക് തെരുവുനായ്ക്കളുടെ സംരക്ഷണം, ചികിത്സ, ഭക്ഷണം, പരിചരണം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന ‘ജീവ് ആശ്രയം’ എന്ന സംഘടനയുടെ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.