ടിവികെയ്ക്കു കേവലഭൂരിപക്ഷം നഷ്ടപ്പെട്ടത് അയ്യായിരത്തിൽ താഴെ മാത്രം വോട്ടുകൾക്ക്; 10 മണ്ഡലങ്ങളിൽ ടിവികെ പരാജയപ്പെട്ടത് നിസ്സാര വോട്ടുകളുടെ വ്യത്യാസത്തിൽ

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വിജയിന്റെ ടിവികെയ്ക്കു കേവലഭൂരിപക്ഷം നഷ്ടപ്പെട്ടത് അയ്യായിരത്തിൽ താഴെ മാത്രം വോട്ടുകളുടെ കുറവിലെന്നു കണക്കുകൾ. 

തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഒറ്റക്കക്ഷിയായ ടിവികെ, നിസ്സാര വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെട്ട 10 മണ്ഡലങ്ങളിൽ എതിരാളികളുടെ ആകെ ഭൂരിപക്ഷം 4,649 വോട്ടുകൾ മാത്രമാണ്. 

കള്ളക്കുറിച്ചി തിരുക്കോവിലൂരിൽ ടിവികെ സ്ഥാനാർഥി ആർ.വിജയ് പരാജയപ്പെട്ടത് 285 വോട്ടിന്റെ വ്യത്യാസത്തിലാണ്.


കുഴിത്തുറയിലെ ടിവികെ സ്ഥാനാർഥി 579 വോട്ടിനും പഴനിയിലെ സ്ഥാനാർഥി 693 വോട്ടിനുമാണു പരാജയപ്പെട്ടത്. ഇവയടക്കം 5 ഇടങ്ങളിൽ ആയിരത്തിലും കുറഞ്ഞ വോട്ടുകളുടെ വ്യത്യാസത്തിലാണു ടിവികെ സ്ഥാനാർഥികൾ പരാജയപ്പെട്ടത്. 



ഇവയിലെല്ലാം കൂടി 5,000 വോട്ടുകൾ കൂടി നേടിയിരുന്നെങ്കിൽ 10 സീറ്റുകളും കേവലം ഭൂരിപക്ഷവും നേടാനും മറ്റു പാർട്ടികളെ ആശ്രയിക്കുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനും സാധിക്കുമായിരുന്നെന്നാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കുകൾ തെളിയിക്കുന്നത്. 


ഒരു വോട്ടിന്റെ മാത്രം വ്യത്യാസത്തിൽ വിജയിച്ച് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ എംഎൽഎ പദവി ലഭിച്ചതിന്റെ ഭാഗ്യവും ടിവികെ സ്ഥാനാർഥിക്കാണ്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !