ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസ് പിന്തുണ ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് കത്തയച്ച് ടിവികെ അധ്യക്ഷൻ വിജയ്. വിഷയത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യോഗത്തിൽ കെ.സി. ഈ വിഷയം മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും ചർച്ച ചെയ്യുമെന്നാണ് വിവരം.
ഇന്ന് നടക്കുന്ന യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും അദ്ദേഹം ഇക്കാര്യം വിശദമായി ചർച്ച ചെയ്യും. ഹൈക്കമാൻഡ് എടുക്കുന്ന അന്തിമ തീരുമാനം ഉടൻ തന്നെ വിജയിയെ അറിയിക്കുമെന്നാണ് ലഭിക്കുന്ന സൂചന. തമിഴ്നാട്ടിൽ വീണ്ടും ഒരു തിരഞ്ഞെടുപ്പ് നടക്കുന്നത് ഒഴിവാക്കാൻ എം.കെ. സ്റ്റാലിൻ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മറ്റൊരു തിരഞ്ഞെടുപ്പ് നടന്നാൽ ഡൽഹിയിലെ ആം ആദ്മി പാർട്ടിയുടെ മാതൃകയിൽ വിജയ് സമ്പൂർണ്ണ ആധിപത്യം നേടുമെന്ന ഭയം ഡിഎംകെക്കും അണ്ണാ ഡിഎംകെക്കും ഉണ്ട്. അതിനാൽ, തന്റെ സഖ്യകക്ഷികൾ പുറത്തുനിന്ന് വിജയെ പിന്തുണയ്ക്കുന്നതിൽ സ്റ്റാലിൻ എതിർപ്പ് പ്രകടിപ്പിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സ്റ്റാലിന്റെ ഈ മൗനാനുവാദം വിജയിയുടെ ഭരണത്തിലേക്കുള്ള വഴി സുഗമമാക്കും.ഗവർണർക്ക് ഇമെയിൽ അയച്ച് സർക്കാർ രൂപീകരണത്തിനുള്ള അനുമതി വിജയ് ഇതിനോടകം തേടിയിട്ടുണ്ട്. വ്യാഴാഴ്ച തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.