വൈഭവ് സൂര്യവംശി ഇന്ത്യ എ ടീമിൽ ;

വൈഭവ് സൂര്യവംശി ഇന്ത്യ എ ടീമിൽ ;

മുംബൈ: ഇന്ത്യയുടെ യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശി കരിയറിലെ നിർണായക ഘട്ടത്തിൽ. ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ വൈഭവിനെ ഉൾപ്പെടുത്തി. ഇതാദ്യമായാണ് താരം ഇന്ത്യ എ ടീമിൽ ഇടംപിടിക്കുന്നത്. 


സീനിയർ ടീമിലേക്കുള്ള വൈഭവിന്റെ അകലം കുറഞ്ഞുവരികയാണെന്നാണ് ഇതിലൂടെ ലഭിക്കുന്ന സൂചന. തിലക് വർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുക. റിയാൻ പരാഗാണ് വൈസ് ക്യാപ്റ്റൻ. അഫ്ഗാനിസ്ഥാനും ശ്രീലങ്കയുമാണ് ടൂർണമെന്റിലെ മറ്റ് ടീമുകൾ.


ഇത്തവണത്തെ ഐപിഎല്ലിൽ തകർപ്പൻ ഫോമിലാണ് വൈഭവ്. 11 മത്സരങ്ങളിൽ നിന്ന് 236 സ്ട്രൈക്ക് റേറ്റിൽ 440 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. 12-ാം വയസിൽ ബിഹാറിനായി രഞ്ജി ട്രോഫിയിൽ അരങ്ങേറിയ വൈഭവ്, ഇന്ത്യ അണ്ടർ-19 ടീമിനായി 58 പന്തിൽ സെഞ്ചുറി നേടി റെക്കോർഡ് ഇട്ടിട്ടുണ്ട്. ഐപിഎൽ സീസൺ അവസാനിച്ച ശേഷം ജൂൺ ഒമ്പതു മുതൽ 21 വരെയാണ് ത്രിരാഷ്ട്ര പരമ്പര. 


വൈറ്റ് ബോൾ മത്സരങ്ങളുടെ വേദി ദാംബുള്ളയാണ്. ഇതിനുശേഷം ശ്രീലങ്ക എ ടീമുമായി രണ്ട് റെഡ് ബോൾ മത്സരങ്ങളും ഇന്ത്യ കളിക്കും. ഇതിനുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും. 

ഇന്ത്യ എ ടീം: തിലക് വർമ്മ (ക്യാപ്റ്റൻ), പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവംശി, റിയാൻ പരാഗ്, ആയുഷ് ബധോനി, നിഷാന്ത് സിന്ധു, ഹർഷ് ദുബെ, സൂര്യൻഷ് ഷെഡ്ഗെ, പ്രഭ്സിമ്രാൻ സിങ്, കുമാർ കുശാഗ്ര, വിപ്രജ് നിഗം, യാഷ് താക്കൂർ, യുധ്വീർ സിങ്, അൻഷുൽ കംബോജ്, അർഷാദ് ഖാൻ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !