കൊച്ചി: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള യാത്രാ സൗജന്യത്തിന്റെ ഗുണം ലഭിക്കുക കുറച്ചു ജില്ലകളിൽ മാത്രം. ഇവ പൊതുഗതാഗതത്തിൽ കെഎസ്ആർടി ബസ് സർവീസുകൾ കാര്യമായുള്ള ജില്ലകളാണ്. 7 ജില്ലകളിൽ ഇത് 25 ശതമാനത്തിൽ താഴെയാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലാണു ഗണ്യമായ രീതിയിൽ കെഎസ്ആർടിസി ബസ് സർവീസ് ഉള്ളത്. യുഡിഎഫിന് 16 സീറ്റും നൽകിയ മലപ്പുറത്ത് യാത്രാ സൗജന്യത്തിന്റെ ആനുകൂല്യം കാര്യമായി ലഭിക്കില്ല. കാരണം ജില്ലയിലെ മൊത്തം ബസ് സർവീസിന്റെ 9.4 % മാത്രമാണു കെഎസ്ആർടിസി ബസ് സർവീസ്.
സീറ്റ് റിസർവേഷൻ ഉള്ള ബസുകളിലും സൗജന്യ യാത്ര പ്രായോഗികമല്ല. 450 സ്വിഫ്റ്റ് ബസുകൾ പ്രത്യേക കമ്പനിയായതിനാൽ അതിൽ സൗജന്യത്തിനു സാധ്യതയില്ല. കെഎസ്ആർടിസി കഴിഞ്ഞ ആഴ്ച നടത്തിയ കണക്കെടുപ്പിൽ യാത്രക്കാരിൽ 50 % സ്ത്രീകളാണെന്നാണു കണ്ടെത്തിയത്. കോർപറേഷന്റെ പ്രതിദിന വരുമാനം 7 കോടി. വനിതകൾക്കു സൗജന്യം നൽകുന്നതോടെ ഇത് 3.5 കോടിയായി കുറയും. ഓരോ ജില്ലകളിലെയും മൊത്തം സർവീസുകളിൽ കെഎസ്ആർടിസി വിഹിതം തിരുവനന്തപുരം – 60.50 % കൊല്ലം– 49.00 % പത്തനംതിട്ട – 36.80 % ആലപ്പുഴ–48.90% കോട്ടയം–37.80% ഇടുക്കി–38.40% എറണാകുളം – 24.70% തൃശൂർ – 15.40% പാലക്കാട് – 14.60 മലപ്പുറം – 09.40% കോഴിക്കോട് – 14.00% വയനാട്– 40.10% കണ്ണൂർ–16.10% കാസർകോട് 24.30%









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.