മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവിറങ്ങി.
വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും വിരമിച്ച പ്രമുഖരും ഉൾപ്പെടെ 20 പേരെയാണ് ആദ്യഘട്ടത്തിൽ പേഴ്സണൽ സ്റ്റാഫിലേക്ക് നിയമിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ ഖേൽക്കർ ഐഎഎസ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേൽക്കും.
മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി ടി. ശ്രീകുമാറിനെ നിയമിച്ചു. റോയ് മാത്യു മീഡിയ സെക്രട്ടറിയാകും.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി സിജി ജി.എസ് ചുമതല വഹിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.