ഹൈദരാബാദ്: ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ വികസനത്തിൽ ലോകരാജ്യങ്ങളെ അമ്പരപ്പിക്കുന്ന നേട്ടവുമായി ഇന്ത്യ. ഹൈദരാബാദിലെ സ്‌ക്രാംജെറ്റ് കണക്ട് പൈപ്പ് ടെസ്റ്റ് (SCPT) ഫെസിലിറ്റിയിൽവെച്ച് 1,200 സെക്കൻഡിലധികം (20 മിനിറ്റ്) സമയം നീണ്ടുനിന്ന 'സ്‌ക്രാംജെറ്റ് കംബസ്റ്റർ' ഗ്രൗണ്ട് ടെസ്റ്റ് ഇന്ത്യ വിജയകരമായി പൂർത്തിയാക്കി.
ഇതിനായി ഇന്ത്യ സ്വന്തമായി സെറാമിക് തെർമൽ ബാരിയർ കോട്ടിംഗ്, ലിക്വിഡ് ഹൈഡ്രോകാർബൺ എൻഡോതെർമിക് ഫ്യുവൽ എന്നിവ വികസിപ്പിച്ചു. ഹൈപ്പർ സോണിക് വേഗത കൈവരിക്കുമ്പോൾ ഉണ്ടാകുന്ന അമിതമായ താപത്തെ പ്രതിരോധിക്കാനാണ് സെറാമിക് തെർമൽ ബാരിയർ കോട്ടിംഗ് ഉപയോഗിക്കുന്നത്. സ്റ്റീലിന്റെ ഉരുകൽ നിലയേക്കാൾ ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ ശേഷിയുള്ള അത്യാധുനിക കോട്ടിംഗ് ആണിത്. എൻജിനിലെ അമിതമായ ചൂട് കുറയ്ക്കാനും ജ്വലനം സുഗമമാക്കാനും ഇത് സഹായിക്കുന്നതാണ് ലിക്വിഡ് ഹൈഡ്രോകാർബൺ എൻഡോതെർമിക് ഫ്യുവൽ.
ഇന്ത്യയുടെ ഹൈപ്പർസോണിക് മിസൈൽ പദ്ധതിയുടെ അടുത്ത സുപ്രധാന ഘട്ടം ഇപ്പോൾ വികസിപ്പിച്ചെടുത്ത സ്‌ക്രാംജെറ്റ് സാങ്കേതികവിദ്യയെ ഒരു സമ്പൂർണ്ണ ആയുധ സംവിധാനമായി മാറ്റുക എന്നതാണ്. ഇതിനായി പുതിയ ആയുധം തന്നെ വികസിപ്പിച്ചേക്കാം. ശബ്ദത്തേക്കാൾ അഞ്ചിരട്ടിയിലധികം വേഗത്തിൽ സഞ്ചരിക്കുകയും ദിശ മാറ്റാൻ സാധിക്കുകയും ചെയ്യുന്ന ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകളെ പ്രതിരോധിക്കുക നിലവിലെ സാഹചര്യത്തിൽ അസാധ്യമാണ്. ഇതോടെ ഈ സാങ്കേതികവിദ്യ കൈവരിച്ച റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ഈ മേഖലയിലെ പ്രബല ശക്തിയായി മാറിയിരിക്കുകയാണ്. വിദേശ സാങ്കേതികവിദ്യയെ ആശ്രയിക്കാതെ തന്നെ അത്യാധുനിക ആയുധങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശേഷിയാണ് ഈ പരീക്ഷണം അടിവരയിടുന്നത്. സാധാരണ ബാലിസ്റ്റിക് മിസൈലുകളിൽ നിന്ന് വ്യത്യസ്തമായി, ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്ക് താഴ്ന്ന ഉയരത്തിൽ സഞ്ചരിക്കാനും ഏതു ഘട്ടത്തിലും ദിശ മാറ്റാനും സാധിക്കും. അതിനാൽ തന്നെ നിലവിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇവയെ തടയുക അസാധ്യമാണ്. പുതിയ പരീക്ഷണ വിജയത്തോടെ ഈ രംഗത്ത് കൂടുതൽ ഗവേഷണത്തിലേക്ക് കടന്നിരിക്കുകയാണ് പ്രതിരോധ ഗവേഷകർ.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.