മലപ്പുറം: നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വി.ഡി.സതീശൻ എന്ന ഒറ്റപ്പേരിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് എത്തിയപ്പോൾ അണിയറയിലെ കൃത്യമായ കരുനീക്കങ്ങളുമായി ജില്ലയിൽനിന്നുള്ള എംഎൽഎയും കയ്യടി നേടി.
കോൺഗ്രസിലെ പ്രധാന നേതാക്കളെല്ലാം മുഖ്യമന്ത്രിപ്പോരിൽ കെ.സി.വേണുഗോപാലിനൊപ്പം അണിനിരന്നപ്പോൾ സതീശൻ ക്യാംപിനു നേതൃത്വം നൽകിയ സംഘത്തിലൊരാൾ പൊന്നാനി എംഎൽഎ കെ.പി.നൗഷാദ് അലിയായിരുന്നു.
ഘടകകക്ഷികളുമായുള്ള ആശയവിനിമയം ഏകോപിപ്പിക്കുന്നതിലും സതീശന്റെ അനുകൂല ഘടകങ്ങൾ ഉയർത്തിക്കാണിച്ച് അഭിപ്രായ രൂപീകരണം നടത്തുന്നതിലും അദ്ദേഹം മുന്നിൽനിന്നു. കെപിസിസി ജനറൽ സെക്രട്ടറിയായ കെ.പി.നൗഷാദ് അലി മലപ്പുറത്തെ സിപിഎം കോട്ടയായ പൊന്നാനി പിടിച്ചെടുത്ത് ശ്രദ്ധേയനായിരുന്നു.
വർഷങ്ങൾ നീണ്ട കൃത്യമായ ആസൂത്രണത്തോടെ, മികച്ച മുന്നൊരുക്കം നടത്തിയാണ് പൊന്നാനിയിൽ അദ്ദേഹം വിജയം സാധ്യമാക്കിയത്. അതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പാർട്ടിക്കുള്ളിലെ മത്സരത്തിൽ സതീശനൊപ്പം നിൽക്കുകയും നീക്കങ്ങൾ വിജയിക്കുകയും ചെയ്തതോടെ നൗഷാദ് അലിയുടെ പൊളിറ്റക്കൽ ഗ്രാഫ് വീണ്ടും ഉയർന്നു.
പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി.സതീശന്റെ ‘മലബാർ സ്ട്രാറ്റജി’ പ്രയോഗവൽക്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് നൗഷാദ് അലി. കെപിസിസി സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന് ജനറൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത് ആ മികവിനുള്ള അംഗീകാരം കൂടിയായിരുന്നു. കോഴിക്കോട് ജില്ലയിലുൾപ്പെടെ കോൺഗ്രസ് നടത്തിയ മികച്ച മുന്നേറ്റത്തിൽ ‘മലബാർ സ്ട്രാറ്റജി’ നിർണായകമായിരുന്നു. കോൺഗ്രസിന്റെ ചാനൽ മുഖമായി അറിയപ്പെട്ടു തുടങ്ങിയ നൗഷാദ് അലി മുൻ വയനാട് എംപി എം.ഐ.ഷാനവാസിന്റെ രാഷ്ട്രീയ ശിഷ്യനാണ്. അരീക്കോട് സ്വദേശി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.