കച്ച്: രാജ്യത്തെ ഞെട്ടിച്ച് വീണ്ടുമൊരു വന്‍ മയക്കുമരുന്ന് വേട്ട. ഗുജറാത്തിലെ മുന്ദ്ര തീരത്ത് അന്താരാഷ്ട്ര വിപണിയില്‍ 1,150 കോടി രൂപ വിലമതിക്കുന്ന 115 കിലോഗ്രാം കൊക്കെയ്ന്‍ സുരക്ഷാ സേന പിടിച്ചെടുത്തു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ അതിസാഹസികമായ നീക്കത്തിനൊടുവിലാണ് ഈ വന്‍ ലഹരിശേഖരം കണ്ടെടുത്തത്.
ഇന്ത്യയുടെ പടിഞ്ഞാറന്‍ സമുദ്ര അതിര്‍ത്തിയില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണിത്. സംഭവവുമായി ബന്ധപ്പെട്ട് കപ്പലിലുണ്ടായിരുന്ന ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്തിന് പിന്നിലെ സൂത്രധാരന്മാരെ കണ്ടെത്താനും, ഇത് ഇന്ത്യയില്‍ ആര്‍ക്കുവേണ്ടിയാണ് എത്തിച്ചതെന്ന് വ്യക്തമാക്കാനുമായി വിവിധ ഏജന്‍സികള്‍ ചേര്‍ന്ന് വിപുലമായ അന്വേഷണം ആരംഭിച്ചു.
മേയ് 19ന് ഇതേ റൂട്ടില്‍ മുംബൈയിലെത്തിയ മറ്റൊരു ആഫ്രിക്കന്‍ സ്വദേശിയില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നുമായി 4.25 കോടി രൂപ വിലവരുന്ന 63 കൊക്കെയ്ന്‍ ഗുളികകള്‍ പിടിച്ചെടുത്തു. ഈ രണ്ട് സംഭവങ്ങളിലുമായി നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിമാനത്താവളങ്ങള്‍ വഴിയുള്ള കടത്തുശ്രമങ്ങള്ക്ക് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ സമുദ്രമാര്‍ഗ്ഗം എത്തിയ ആയിരം കോടിയിലധികം വിലവരുന്ന വന്‍ ലഹരിശേഖരം ഗുജറാത്ത് തീരത്ത് വെച്ച് സുരക്ഷാസേന പിടികൂടിയിരിക്കുന്നത്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.