കോഴിക്കോട്ട് 151 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ; അവധിക്കാലമായതിനാൽ എംഡിഎംഎയ്ക്ക് ആവശ്യക്കാരേറിയെന്ന് പ്രതി

കോഴിക്കോട്: കോഴിക്കോട്ട് പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ ലഹരിവേട്ട തുടരുന്നു. വെള്ളിയാഴ്ച 151 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് പിടികൂടി. 


ഇടിമൂഴിക്കൽ സ്വദേശി അൽഫാത്തിനെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫും ഫറോക്ക് പോലീസും ചേർന്ന് അറസ്റ്റ്‌ചെയ്ത്.

അൽഫാത്ത് വലിയതോതിൽ ലഹരിമരുന്ന് വിൽപ്പനയ്ക്കായി എത്തിക്കുന്നുണ്ടെന്ന് ഡാൻസാഫിന് നേരത്തേ വിവരം ലഭിച്ചിരുന്നു.


തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ചയാണ് കല്ലമ്പാറ കല്ല് വളപ്പിൽ ഭാഗത്തുവെച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 151 ഗ്രാം എംഡിഎംഎയുമായി പ്രതിയെ പിടികൂടിയത്. 


സ്‌കൂൾ അവധിക്കാലമായതിനാൽ എംഡിഎംഎയ്ക്ക് ആവശ്യക്കാരേറിയെന്നും ഇതിനാലാണ് വലിയ അളവിൽ ലഹരിമരുന്ന് എത്തിച്ചതെന്നുമാണ് പ്രതിയുടെ മൊഴി.

കോഴിക്കോട്ടേക്ക് പലതവണ ലഹരിമരുന്ന് വിൽപ്പനയ്ക്കായി എത്തിച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !