തിരുവനന്തപുരം: വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ എന്ന് ഇന്നറിയാം. തിരുവനന്തപുരത്തെ കന്റോൺമെന്റ് ഹൗസിൽ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചു. ഈ ചർച്ചയിലാണ് മന്ത്രിസ്ഥാനങ്ങളെക്കുറിച്ചുള്ള തീരുമാനം കൈക്കൊള്ളുക.
11 മന്ത്രിമാരും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവുമാണ് കോൺഗ്രസിന് ലഭിക്കുക. രണ്ട് മന്ത്രിസ്ഥാനം വേണമെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ, കോൺഗ്രസ് ഇതിന് വഴങ്ങാൻ സാധ്യതയില്ല. ഒരു മന്ത്രിസ്ഥാനം എന്ന നിർദേശമാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്.
അങ്ങനെയെങ്കിൽ, റവന്യു വകുപ്പാണ് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ഒരു മന്ത്രിസ്ഥാനത്തിന് പകരം, ചീഫ് വിപ്പ് സ്ഥാനം നൽകിയേക്കും എന്ന തരത്തിലും നേരത്തെ ചർച്ചകൾ നടന്നിരുന്നു. എന്നാൽ, സർക്കാർ സാമ്പത്തിക ഞെരുക്കം നേരിടുന്ന സാഹചര്യത്തിൽ ചീഫ് വിപ്പ് സ്ഥാനം വേണോ വേണ്ടയോ എന്നതാണ് നിലവിൽ കോൺഗ്രസിനകത്തെ ആലോചന.
എന്നാൽ, ഘടകകക്ഷികൾക്കുള്ളിലെ ചർച്ചകളെ അടിസ്ഥാനമാക്കി ആയിരിക്കും ഇക്കാര്യത്തിലും തീരുമാനമുണ്ടാവുക. എല്ലാ ഘടകകക്ഷികൾക്കും മന്ത്രിസ്ഥാനം നൽകുക എന്നതാണ് കോൺഗ്രസിന്റെ നിലവിലെ തീരുമാനം. ഏതൊക്കെ വകുപ്പുകളാകും അവർക്ക് നൽകുക എന്നതിൽ ഇന്നത്തെ ചർച്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകും. തുറമുഖ വകുപ്പാണ് സിഎംപി ആവശ്യപ്പെടുന്നത്.
ഒരു പ്രത്യേക വകുപ്പ് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പ്രധാന വകുപ്പുതന്നെ വേണം എന്ന നിലപാടിലാണ് ആർഎസ്പി. ഘടകകക്ഷികൾ ആവശ്യപ്പെടുന്ന വകുപ്പുകൾ വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറാകുമോ എന്നതും അറിയേണ്ടതുണ്ട്. ചർച്ചകൾ നീട്ടിക്കൊണ്ടുപോകാതെ എത്രയും വേഗം തീരുമാനമെടുക്കുക എന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.