പുനലൂർ: ശക്തമായ മഴയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് പുനലൂരിൽ മതിലും സർവീസ് സ്റ്റേഷൻ കെട്ടിടവും ഇടിഞ്ഞുവീണു.
ലോറിക്ക് മുകളിലേക്കാണ് കോൺക്രീറ്റ് പാളിയും മതിലും വീണത്. ലോറിക്കുള്ളിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ചൊവ്വാഴ്ച ഉച്ച മുതൽ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. അതിനെ തുടർന്നാണ് വൈകുന്നേരം അപകടമുണ്ടാവുന്നത്. കൂറ്റൻ കോൺക്രീറ്റ് മതിലും സർവീസ് സ്റ്റേഷൻ കെട്ടിടവും ആണ് ഇടിഞ്ഞുവീണത്.
സർവീസ് സ്റ്റേഷനിലെ ജീവനക്കാരൻ ലോറിയിൽ ഉണ്ടായിരുന്നതായാണ് വിവരം. കെട്ടിടത്തിനടിയിൽ മറ്റൊരു സ്കൂൾ ബസ്സും ഉള്ളതായി സംശയിക്കുന്നു.
മറ്റാരെങ്കിലും ഉള്ളിൽ പെട്ടിട്ടുണ്ടോ എന്ന് വ്യക്തതയില്ല. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.