ന്യൂഡൽഹി: ആർ.എസ്.എസ് നേതാവ് സി. സദാനന്ദൻ മാസ്റ്ററെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്‌ത രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നടപടിയെ ചോദ്യംചെയ്‌ത് ഡൽഹി ഹൈക്കോടതിയിൽ ഫയൽചെയ്ത പൊതുതാത്പര്യ ഹർജി തള്ളി.
ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. രാഷ്ട്രീയ നേതാക്കളെയും രാജ്യസഭാ അംഗങ്ങളായി രാഷ്ട്രപതിക്ക് നോമിനേറ്റ് ചെയ്യാമെന്ന് ഡൽഹി ഹൈകോടതി വ്യക്തമാക്കി.
ഭരണഘടനയുടെ 80(3) അനുച്ഛേദപ്രകാരം സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക സേവനം എന്നീ മേഖലകളിൽ പ്രാവീണ്യമുള്ളവരെയാണ് രാജ്യസഭയിലേക്ക് രാഷ്‌ട്രപതി നോമിനേറ്റ് ചെയ്യേണ്ടത് എന്നാണ് ഹർജിക്കാരുടെ വാദം.
ഈ മേഖലകളിൽ സി. സദാനന്ദൻ മാസ്റ്റർക്ക് പ്രാവീണ്യം ഇല്ലെന്നും അതിനാൽ നോമിനേഷൻ റദ്ദാക്കണം എന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നത്. അഭിഭാഷകൻ സുഭാഷ് തീക്കാടൻ ആണ് ഹർജി ഫയൽ ചെയ്തിരുന്നത്. എന്നാൽ, രാജ്യസഭാംഗങ്ങളായി നോമിനേറ്റ് ചെയ്യാനുള്ള വിവേചനാധികാരം രാഷ്ട്രപതിയിൽ നിക്ഷിപ്തം ആണെന്ന് ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
നോമിനേറ്റ് ചെയ്യുന്ന വ്യക്തികളെ കണ്ടെത്തുന്നതിനുള്ള പ്രത്യേക മാർഗ്ഗരേഖകൾ ഒന്നും ഭരണഘടനയിൽ നിഷ്കർച്ചിട്ടില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. മുമ്പ് തെരെഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെന്ന് എന്ന കാരണത്താൽ ഒരാളുടെ നോമിനേഷന് അർഹൻ അല്ലാതാകില്ലെന്നും ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.