നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് കാരണം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി പാർട്ടി പുലർത്തിയ അമിത അടുപ്പമാണെന്ന് സി.പി.ഐ.എം ചേർത്തല ഏരിയ കമ്മിറ്റിയിൽ വിമർശനം.
വെള്ളാപ്പള്ളിയെ ചുമന്നുനടന്നത് ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയെ ശത്രുപക്ഷത്ത് കാണാൻ കാരണമായെന്നും യോഗം വിലയിരുത്തി.വെള്ളാപ്പള്ളിയുമായി അടുത്തതോടെ ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടു. അതേസമയം, പാർട്ടിയുടെ ഉറച്ച വോട്ടുകളായ പരമ്പരാഗത ഈഴവ വോട്ടുകൾ ചോരുകയും ചെയ്തു. ജില്ലാ സെക്രട്ടറി പാർട്ടിക്കാരോട് പോലും മോശമായാണ് പെരുമാറുന്നത്.
തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന് ജില്ലാ നേതൃത്വത്തിന് താല്പര്യമില്ലായിരുന്നുവെന്നും വിമർശനമുയർന്നു. തോമസ് ഐസക്കിനെ മാറ്റിനിർത്തിയത് വലിയ തെറ്റായി. ദലീമയും പ്രതിഭയും തോൽക്കുമെന്ന് ഉറപ്പായിട്ടും അവരെ അടിച്ചേൽപ്പിച്ചു.
അരൂരിൽ എ.എം. ആരിഫോ, തോമസ് ഐസക്കോ, പി. പ്രസാദോ മത്സരിച്ചിരുന്നെങ്കിൽ വിജയം ഉറപ്പായിരുന്നു. ജില്ലയിൽ പോലീസിന്റെ ഏകപക്ഷീയമായ ഇടപെടലുകൾ ജനങ്ങളെ പാർട്ടിക്കെതിരാക്കാൻ കാരണമായി. തോൽവിക്ക് പിന്നാലെ ജില്ലയിലെ മുതിർന്ന നേതാക്കൾക്കെതിരെ താഴേത്തട്ടിൽ നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.