മടിക്കേരി: കർണാടക കുടക് കുശാൽനഗറിലെ ദുബാരെ ആനപരിപാലന കേന്ദ്രത്തിൽ ഏറ്റുമുട്ടിയ ആനകളിലൊന്ന് ദേഹത്തുവീണ് യുവതിക്ക് ദാരുണാന്ത്യം. വിനോദസഞ്ചാരിയായ ചെന്നൈ സ്വദേശിനി ജിന്നു (33) ആണ് മരിച്ചത്.
ദുബാരെ ആന ക്യാംപിൽ പുഴയിൽ ആനയെ കുളിപ്പിക്കുന്നത് നോക്കിനിൽക്കുകയായിരുന്നു യുവതി. ഇതിനിടെ, ആനകളായ കാഞ്ചനും മാർത്താണ്ഡയും ഏറ്റുമുട്ടി. അതിനിടെ ഒരാന ജിന്നുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. വെള്ളത്തിൽ ആനയ്ക്ക് അടിയിലായിപ്പോയ യുവതി ശ്വാസംമുട്ടിയാണ് മരിച്ചത്.
ആനകൾ മാറിയ ശേഷമാണ് ജിന്നുവിനെ പുറത്തെടുത്തത്. കുശാൽനഗറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവിടെ വിനോദസഞ്ചാരികൾക്ക് ആനസവാരി ഉൾപ്പെടെ നടത്താറുണ്ട്. നിരവധി മലയാളികൾ എത്തുന്ന സ്ഥലമാണ് ദുബാരെ ആന ക്യാംപ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.