സുവേന്ദു അധികാരി ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു;

കൊൽക്കത്ത: സുവേന്ദു അധികാരി (55) ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, മുതിർന്ന ബിജെപി നേതാക്കൾ, മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുത്തു.


കാവി വസ്ത്രം അണിഞ്ഞാണ് സുവേന്ദു സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. സത്യപ്രതിജ്ഞയ്ക്കു മുൻപ് സുവേന്ദുവുമായി പ്രധാനമന്ത്രി റോഡ് ഷോ നടത്തി. മമതയുടെ വസതിക്കു പുറത്ത് സിആർപിഎഫിനെ വിന്യസിച്ചു. നഗരത്തിൽ സുരക്ഷ ശക്തമാക്കി. 


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന പാർട്ടി എംഎൽഎമാരുടെ യോഗം സുവേന്ദുവിനെ സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു.തുടർന്ന്, ഗവർണർ ആർ.എൻ.രവിയെ കണ്ട് സുവേന്ദു സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയായിരുന്നു.

ഒരുകാലത്ത് മമത ബാനർജിയുടെ ഉറ്റ അനുയായി ആയിരുന്ന സുവേന്ദു കഴിഞ്ഞ സർക്കാരിലെ പ്രതിപക്ഷ നേതാവായിരുന്നു. നന്ദിഗ്രാമിലും ഭവാനിപുരിലും ജയിച്ച സുവേന്ദു ഒരു സീറ്റ് രാജിവയ്ക്കും. ഭവാനിപുരിൽ മുഖ്യമന്ത്രി മമത ബാനർജിയെയാണ് തോൽപിച്ചത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !