ദുബായ്: എമിറേറ്റ്സ് റോഡിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ പാലത്തിനടുത്തുള്ള അൽ യലായിസ് സ്ട്രീറ്റിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും 19 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഇവരിൽ എട്ടുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലാളികൾ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സാങ്കേതിക തകരാർ മൂലം ബസ് റോഡിൽ നിന്നുപോയതാണ് അപകടത്തിന് കാരണം.
ഈ സമയം പിന്നാലെ വരികയായിരുന്ന ട്രക്ക് ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ട്രാഫിക് വിഭാഗം ജനറൽ ഡിപാർട്മെന്റ് ഡയറക്ടർ ബ്രി.ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു. മരിച്ചയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.