ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ അഞ്ച് ഹോട്ടലുകൾ; കരാറിൽ ഒപ്പുവച്ച് അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡും ഐഎച്ച്ജി ഹോട്ടൽസ് & റിസോർട്സും

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള ഓപ്പറേറ്ററായ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡും ലോകത്തിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി കമ്പനികളിലൊന്നായ ഐഎച്ച്ജി ഹോട്ടൽസ് & റിസോർട്സും ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ അഞ്ച് ഹോട്ടലുകൾ വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. 


ഇതിലൂടെ വിവിധ ബ്രാൻഡുകളിലായി ഏകദേശം 1,500 മുറികൾ സജ്ജമാക്കും. ഇന്ത്യയിലെ വളർച്ചാ പദ്ധതികളുടെ ഭാഗമായാണ് ഐഎച്ച്ജി ഈ വികസനം നടപ്പാക്കുന്നത്. രാജ്യത്തെ വ്യോമയാന, വിനോദസഞ്ചാര, വിമാനത്താവള കേന്ദ്രീകൃത നഗര അടിസ്ഥാനസൗകര്യ മേഖലകളിലെ അതിവേഗ വളർച്ചയും ഉയരുന്ന യാത്രാവശ്യകതയും മുൻനിർത്തിയാണ് പദ്ധതി. ജയ്പൂരിലെ കിംപ്ടൺ ഹോട്ടലിനൊപ്പം, അദാനി എയർപോർട്ട് സിറ്റികളുടെ ഭാഗമായി വികസിപ്പിക്കുന്ന ഹോസ്പിറ്റാലിറ്റി പദ്ധതികളിലായി ഹോളിഡേ ഇൻ, ഹോളിഡേ ഇൻ എക്സ്പ്രസ് ഹോട്ടലുകളും ഉൾപ്പെടുന്നു. 


തിരുവനന്തപുരം, നവി മുംബൈ, മംഗളൂരു എന്നിവിടങ്ങളിലായിരിക്കും ഈ ഹോട്ടലുകൾ വികസിപ്പിക്കുക. ഈ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും ഐഎച്ച്ജിയുമായി അദാനി എയർപോർട്സ് ഉന്നതതല ചർച്ചകളും നടത്തുന്നുണ്ട്.
ഈ പങ്കാളിത്തം ഇന്ത്യയിൽ കിംപ്ടൺ ഹോട്ടൽസ് & റെസ്റ്റോറന്റ്സിന്റെ അരങ്ങേറ്റം കൂടിയാണ്. ഡിസൈൻ കേന്ദ്രീകൃത ഹോട്ടലുകൾ, പ്രമുഖ ഷെഫ്‍മാരുടെ നേതൃത്വത്തിലുള്ള ഭക്ഷണാനുഭവങ്ങൾ, ബുട്ടിക്ക് ആഡംബര സൗകര്യങ്ങൾ എന്നിവയ്ക്കായി ലോകമെമ്പാടും അറിയപ്പെടുന്ന കിംപ്ടണിന്റെ ഇന്ത്യ പ്രവേശനം രാജ്യത്ത് ഉയർന്ന നിലവാരമുള്ള ലൈഫ്‌സ്റ്റൈൽ ഹോസ്പിറ്റാലിറ്റി അനുഭവങ്ങൾക്ക് വർധിച്ചുവരുന്ന ആവശ്യകതയെയാണ് പ്രതിഫലിപ്പിക്കുന്നത്. രാജ്യത്തെ വ്യോമയാന-വിനോദസഞ്ചാര മേഖലകളിൽ വൻ വളർച്ച രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. 


വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം, ആഭ്യന്തര വിനോദസഞ്ചാരം, ബിസിനസ് യാത്രകൾ എന്നിവയെ തുടർന്ന് വിമാനത്താവള കേന്ദ്രീകൃത വികസനങ്ങൾ പ്രധാന ഹോസ്പിറ്റാലിറ്റി-വാണിജ്യ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള ഓപ്പറേറ്ററായ എഎഎച്ച്എൽ വർഷംതോറും കോടിക്കണക്കിന് യാത്രക്കാർക്ക് വിമാനത്താവള ശൃംഖല വഴി സേവനം നൽകുന്നു. ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, വാണിജ്യ, സാമൂഹിക അടിസ്ഥാനസൗകര്യങ്ങൾ എന്നിവ സംയോജിപ്പിച്ച സമഗ്ര നഗര പരിസ്ഥിതികളായി വിമാനത്താവളങ്ങളെ പുനർനിർവചിക്കുകയാണ് കമ്പനി. 

പ്രധാന നഗരങ്ങളിലായി ഏകദേശം 663 ഏക്കറിലായി വ്യാപിച്ചിരിക്കുന്ന എയർപോർട്ട് സിറ്റി വികസനങ്ങളിലൂടെ യാത്രാനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ദീർഘകാല സാമ്പത്തിക-നഗര വളർച്ചക്കും എഎഎച്ച് എൽ നേതൃത്വം നൽകുന്നു.

ഐഎച്ച്ജി ഹോട്ടൽസ് & റിസോർട്സ് നിലവിൽ ഇന്ത്യയിൽ ആറു ബ്രാൻഡുകളിലായി 52 ഹോട്ടലുകൾ പ്രവർത്തിപ്പിക്കുന്നു. അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനിടെ 98 പുതിയ ഹോട്ടലുകൾ കൂടി പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !