ശ്രദ്ധിച്ചില്ലെങ്കിൽ അപകടം: കുടിക്കാനായി വീട്ടിലേക്ക് വാങ്ങിക്കൊണ്ടു വന്ന തംസ് അപ്പ് കുപ്പിക്കുള്ളില്‍ ചത്ത് അലി‌ഞ്ഞ ഒരു പല്ലി,

ന്യൂഡൽഹി: മായം കലർന്ന ഭക്ഷണ സാധാനങ്ങളുടെ വില്പന ഇന്ന് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. ടൂത്ത് പേസ്റ്റ് മുതല്‍ പച്ചക്കറികള്‍ വരെ മായം കലർത്തി വില്പന നടക്കി കൊള്ള ലാഭം കൊയ്യുന്നവർ ഒരു ഭാഗത്ത്.

ഇത്തരം ഹാനീകരമായ ഭക്ഷണങ്ങള്‍ കഴിച്ച്‌ രോഗാതുരമാകുന്ന തലമുറ മറുഭാഗത്ത്. ഉത്തരേന്ത്യയില്‍ നിന്നും ഓരോ ദിവസവും ഓരോ മായം കലർത്തല്‍ വാർത്തകളാണ് പുറത്ത് വരുന്നത്. ഇതിനിടെയാണ് മറ്റൊരു ഞെട്ടിക്കുന്ന വീഡിയോ കൂടി പങ്കുവയ്ക്കപ്പെട്ടത്. കുടിക്കാനായി വാങ്ങിയ തംസ് അപ്പ് കുപ്പിക്കുള്ളില്‍ ചത്ത് അലി‌ഞ്ഞ് തുടങ്ങിയ ഒരു പല്ലി!

അടച്ച കുപ്പിക്കുള്ളില്‍ ചത്ത പല്ലി

സംഭവത്തിന്‍റെ സ്ഥലവും ആധികാരികതയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വീഡിയോയില്‍ ഒരു തംസ് അപ്പ് കുപ്പി തുറന്ന് പാത്രത്തിലേക്ക് ഒഴിക്കുമ്പോള്‍, കറുത്ത ദ്രാവകത്തിനുള്ളില്‍ അലി‌ഞ്ഞ് തുടങ്ങിയ ഒരു പല്ലിയുടെ അവശിഷ്ടം കാണാം. "ഒരു മനുഷ്യൻ തംസ് അപ്പിന്‍റെ ഒരു ചെറിയ കുപ്പി വാങ്ങി, തുറക്കുന്നതിന് മുമ്പ് അതിനുള്ളില്‍ എന്തോ അസാധാരണമായി ശ്രദ്ധിച്ചു. അത് പൊട്ടിച്ച്‌ ഒഴിച്ചപ്പോള്‍, അവിടെ ഉണ്ടായിരുന്ന എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, ഒരു ചത്ത പല്ലിയെ അതിനുള്ളില്‍ കണ്ടെത്തി.' വീഡിയോ പങ്കുവെച്ചു കൊണ്ട് ജെഎൻയു സ്റ്റുഡന്‍റ് എന്ന എക്സ് അക്കൗണ്ടില്‍ കുറിച്ചു.

എന്നാല്‍, സംഭവം എപ്പോള്‍ എവിടെ വച്ച്‌ നടന്നുവെന്ന വിവരങ്ങളൊന്നും കുറിപ്പിലില്ല. വീഡിയോ വൈറലായെങ്കിലും കമ്പനി ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും ഫ്രീ പ്രസ് ജേർണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിക്കോ ഭക്ഷ്യ സുരക്ഷാ അധികാരികള്‍ക്കോ ഉപഭോക്താവ് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ടോയെന്നും വ്യക്തമല്ല,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !