സൗഹൃദം പ്രണയമായി: കൊലക്കേസ് പ്രതിയെ വിവാഹം ചെയ്ത് വനിതാ ജയില്‍ സൂപ്രണ്ട്,,

ഭോപാല്‍: കൊലക്കേസില്‍ 14 വർഷം ശിക്ഷ അനുഭവിച്ച പ്രതിയെ വിവാഹം കഴിച്ചിരിക്കുകയാണ് സത്‌ന സെൻട്രല്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ട്. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം.

ജയില്‍ സൂപ്രണ്ടായ ഫിറോസ ഖത്തൂണ്‍, ആണ് അതേ ജയിലില്‍ കഴിഞ്ഞ കൊലക്കേസ് പ്രതിയായ ധർമേന്ദ്ര സിംഗിനെ പ്രേമിച്ചു, വൈകാതെ ഇരുവരും.വിവാഹിതയായി. ജയിലിലെ ഭരണകാര്യ ജോലികള്‍ക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് അത് പ്രണയമായി വളര്‍ന്നു.

തടവുകാര്‍ക്ക് വാറന്‍റ് അനുവദിക്കുന്ന വിഭാഗത്തില്‍ ജോലി ചെയ്യുമ്പോള്‍ ആണ് ഫിറോസ ഖത്തൂണും ധര്‍മ്മേന്ദ്ര സിംഗും അടുത്തത്. തികച്ചും ഔദ്യോഗിക ബന്ധം പിന്നീട് ആഴത്തിലുള്ള സൗഹൃദമായും തുടർന്ന് പ്രണയമായും മാറുകയായിരുന്നു.

അതേസമയം നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ നാല് വർഷം മുമ്പ് ധർമേന്ദ്ര മോചിതനായെങ്കിലും, അവരുടെ ബന്ധം തുടരുകയായിരുന്നു. തുടർന്ന് മേയ് 5ന് ഛത്തർപൂരില്‍ പരമ്പരാഗത ഹിന്ദു ആചാരപ്രകാരം ഇരുവരും വിവാഹിതരാവുകയായിരുന്നു.


ഭര്‍ത്താവ് അന്യമതസ്ഥനായതിനാല്‍ ഫിറോസയുടെ കുടുംബം വിവാഹത്തില്‍ പങ്കെടുത്തില്ല. ഇതോടെ പ്രാദേശിക ബജ്രംഗ് ദള്‍, വി.എച്ച്‌.പി പ്രവർത്തകർ വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കാന്‍ എത്തി. ജില്ലാ വൈസ് പ്രസിഡന്റ് രാജ്ബഹദൂർ മിശ്രയും ഭാര്യയും ആണ് കന്യാദാനം നടത്തി വധുവിന്റെ കുടുംബത്തിന്റെ സ്ഥാനത്ത് നിന്ന് ചടങ്ങുകള്‍ പൂർത്തിയാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !