വെല്ലുവിളി ധൈര്യപൂർവം ഏറ്റെടുക്കുന്നു:'വെള്ളാപ്പള്ളി നടേശനെ തൊട്ടാല്‍ മുസ്ലീം ലീഗുകാരുടെ കൈ വെട്ടും'; വെല്ലുവിളി പ്രസംഗവുമായി എസ്‌എൻഡിപി നേതാവ്

കോട്ടയം: എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മുസ്ലീം ലീഗ് പ്രവർത്തകരുടെ പരാമർശങ്ങളില്‍ വെല്ലുവിളി പ്രസംഗവുമായി എസ്‌എൻഡിപി യൂണിയൻ നേതാവ്.

വെള്ളാപ്പള്ളി നടേശനെ തൊട്ടാല്‍ തൊടുന്ന മുസ്ലീം ലീഗുകാരുടെ കൈ വെട്ടുമെന്ന് എസ്‌എൻഡിപി യോഗം മീനച്ചില്‍ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടികുന്നേല്‍ പ്രസംഗിച്ചു. വെള്ളാപ്പള്ളിക്കെതിരായ മുസ്ലീം ലീഗിന്റെ പരാമർശങ്ങളില്‍ പ്രതിഷേധിച്ച്‌ പാലായില്‍ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് വെല്ലുവിളി.

"ഒരു വെല്ലുവിളിയും നടക്കില്ല. കാസർകോട് തൊട്ട് തിരുവനന്തപുരം വരെയുള്ള രക്തസാക്ഷി മണ്ഡപങ്ങള്‍ നോക്കിക്കഴിഞ്ഞാല്‍ അറിയാം, ആരുടെ മണ്ഡപങ്ങളാണ് ഏറ്റവും കൂടുതല്‍ ഉള്ളതെന്ന്. മുസ്ലീം ലിഗിൻ്റെയും വേറൊരു ജാതിയുടെയും ഇല്ല, ഇവിടെ നൂറെണ്ണം ഉണ്ടെങ്കില്‍ 99 എണ്ണവും ഈഴവൻ്റേതാണ്.

 അതുകൊണ്ട് ഈ വെല്ലുവിളി വളരെ ധൈര്യപൂർവം ഏറ്റെടുക്കുന്നു. എസ്‌എൻഡിപി യോഗത്തിൻ്റെ ജനറല്‍ സെക്രട്ടറിയെ എവിടെ നേരിട്ടാലും മുസ്ലീം ലീഗിൻ്റെ മുഴുവൻ നേതാക്കന്മാരെയും നടുറോഡില്‍ തടയും. വെള്ളാപ്പള്ളി നടേശനെ തൊട്ടുകളിച്ചാല്‍ തൊടുന്ന കൈ വെട്ടിക്കളയും"- മീനച്ചില്‍ യൂണിയൻ ചെയർമാൻ പ്രസംഗിച്ചു.

എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ യൂത്ത് ലീഗിൻ്റെ പരാമർശങ്ങളില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം ഉണ്ടാകുന്നുണ്ട്. സംസ്ഥാന മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്തതിന് പിന്നാലെ നടന്ന ആഹ്ലാദപ്രകടനത്തിലാണ് വെള്ളാപ്പള്ളിക്കെതിരെ മുദ്രാവാക്യം ഉയർന്നത്.

"ആരാടാ ഈ വെള്ളാപ്പള്ളി, ഏതവനാടാ ഈ സുകുമാരൻ, പാണക്കാട്ടെ ലീഗ് ആടാ..." എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം. തൊടുപുഴയില്‍ നടന്ന പ്രകടനത്തിന് പിന്നാലെ യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയെ സംസ്ഥാന നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു.

പാർട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും നിരക്കാത്ത രീതിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയെന്ന് കാട്ടിയാണ് യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം നടപടിയെടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !