ആസ്റ്റർഡാം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെമ്പോലകള്‍ ഇന്ത്യയ്ക്ക് തിരികെ നല്കി നെതർലൻഡ്സ്. 11-ാം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലുള്ള ചെമ്പോലകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെ നെതർലൻഡ്സ് ഇന്ത്യയ്ക്ക് കൈമാറിയത്.
കേന്ദ്രസർക്കാരിൻ്റെ വർഷങ്ങള്‍ നീണ്ട നയതന്ത്ര ശ്രമങ്ങള്‍ക്കൊടുവിലാണ് നെതർലൻഡ്സില്‍ 'ലൈഡൻ പ്ലേറ്റുകള്‍'എന്നറിയപ്പെടുന്ന 'ആനൈമംഗലം ചെമ്പോലകള്‍' നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ തിരികെ നല്‍കിയത്.ചെമ്പോലകളുടെ കൈമാറ്റം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാകുന്നതിൻ്റെ സൂചനയാണ്. എല്ലാ ഇന്ത്യക്കാർക്കും അങ്ങേയറ്റം സന്തോഷം നല്കുന്ന നിമിഷമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പതിനൊന്നാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ചോള കാലഘട്ടത്തിലെ ചെമ്പോലകള്‍ നെതർലൻഡ്സില്‍ നിന്നും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതായി പ്രധാനമന്ത്രി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും മനോഹരമായ ഭാഷകളിലൊന്നായ തമിഴിലുള്ള എഴുത്തുകളാണ് 21 വലിയ ഫലകങ്ങളും 3 ചെറിയ ഫലകങ്ങളും അടങ്ങുന്ന ഈ ചോള ചെമ്പോലകളില്‍ ഭൂരിഭാഗവുമുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.