സുരക്ഷിത മണ്ഡലം: കെസി മുഖ്യമന്ത്രിയായാല്‍ ജനവിധി തേടുക കല്‍പ്പറ്റയില്‍?

കൽപറ്റ: എഐസിസി ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല് സംസ്ഥാന മുഖ്യമന്ത്രിയായാൽ നിയമസഭാംഗമാകുന്നിന് ജനവിധി തേടുക കൽപറ്റയിലെന്ന് അഭ്യൂഹം.

സുരക്ഷിത മണ്ഡലം എന്ന നിലയില് കെസി കൽറ്റയ്ക്കു മുൻഗണന നല്കുമെന്നു കരുതുന്നവര് വയനാട്ടിലെ കോണ്ഗ്രസ് നേതാക്കൾക്കും പ്രവര്ത്തകർക്കുമിടയിൽ നിരവധി. ഉണ്ട്

ഇരിക്കൂറിലോ?

കെസി സംസ്ഥാന ഭരണത്തിന്റെ സാരഥ്യത്തിലെത്തിയാൽ അഡ്വ.സജീവ് ജോസഫ് വിജയിച്ച ഇരിക്കൂറിൽ മത്സരിക്കുമെന്നാണ് പൊതുവെ പ്രചാരണം. സംസ്ഥാനത്തു കെസി ചേരിയിലെ പ്രമുഖനായ സജീവ് ജോസഫ് മുറുമുറുപ്പില്ലാതെ മണ്ഡലം ഒഴിഞ്ഞുകൊടുക്കുമെന്നും വ്യക്തമാണ്. എന്നാൽ, ഇരിക്കൂറിൽ കെസിക്കു സുഗമമായി ജയിച്ചു കയറാവുന്ന സാഹചര്യമാണോയെന്നു സംശയിക്കുന്നവരുണ്ട്. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ പക്ഷം പിടിക്കുന്നവർ ഇരിക്കൂറിലും രംഗത്തുവന്നിരുന്നു. മണ്ഡലത്തില് മുസ്ലിം ലീഗിനും വേരോട്ടമുണ്ട്.

ഇരിക്കൂറിൽ 59.94 ശതമാനം വോട്ടാണ് സജീവ് ജോസഫിനു ലഭിച്ചത്. പോള്ങ്ങ് ചെയ്ത 1,51,645 വോട്ടിൽ 90,895 വോട്ടാണ് കൈപ്പത്തി അടയാളത്തിൽ പതിഞ്ഞത്. തൊട്ടടുത്ത എതിർ സ്ഥാനാര്ഥി കേരള കോണ്ഗ്രസ്-എമ്മിലെ അഡ്വ.മാത്യു കുന്നപ്പള്ളിക്ക് 48,496 വോട്ടാണ്(31.96 ശതമാനം)ലഭിച്ചത്.

മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നപക്ഷം പാര്ട്ടിയിലെ വിരുദ്ധചേരിയിലുള്ളവര് സംഘടിതമായി തിരിഞ്ഞു കുത്തുമോയെന്ന ആശങ്ക ചില കേന്ദ്രങ്ങള്‍ക്കുണ്ട്. ഈ സാഹചര്യമാണ് അദ്ദേഹം കുറെക്കൂടി സുരക്ഷിതമായ കല്പ്പറ്റയില് മത്സരിക്കാനുള്ള സാധ്യതയിലേക്കു വിരല് ചൂണ്ടുന്നത്.

കല്‍പ്പറ്റ സുരക്ഷിതം

കെപിസിസി മുന് വര്ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖാണ് കല്പ്പറ്റ മണ്ഡലം നിയുക്ത എംഎല്എ. തെരഞ്ഞെടുപ്പില് 45,301 വോട്ട് ഭൂരിപക്ഷമാണ് നേടിയത്. 2021 തെരഞ്ഞെടുപ്പിലെ 5,470 വോട്ടിന്റെ മേല്ക്കൈ അദ്ദേഹം പലമടങ്ങായാണ് മെച്ചപ്പെടുത്തിയത്. സിദ്ദിഖിനു ലഭിച്ച ഭൂരിപക്ഷം യുഡിഎഫ് ജില്ലാ നേതൃത്വത്തെയും അദ്ഭുതപ്പെടുത്തിയിരുന്നു. ലോക്സഭയില് പ്രിയങ്കഗാന്ധി പ്രതിനിധാനം ചെയ്യുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമാണ് കല്പ്പറ്റ.

സംസ്ഥാനത്തു കെസിയുടെ വിശ്വസ്തരില് ഒരാളാണ് സിദ്ദിഖ് എന്നിരിക്കേ രാജ്യസഭാംഗത്വവും ഐഐസിസി സെക്രട്ടറി സ്ഥാനവും വാഗ്ദാനം ചെയ്തു കെസി നിര്ദേശിച്ചാല് മണ്ഡലം സന്തോഷത്തോടെ സിദ്ദിഖ് വിട്ടുകൊടുക്കുമെന്ന് അഭിപ്രായപ്പെടുന്നവര് കോണ്ഗ്രസ് ജില്ലാ ഘടകത്തില് കുറവല്ല.

മുഖ്യമന്ത്രി പദവിക്കായുള്ള ചരടുവലി മുറുകിയപ്പോള് ജില്ലയില് വി.ഡി. സതീശന് അനുകൂലമായി ശക്തിപ്രകടനങ്ങള് നടന്നില്ല എന്നതും ശ്രദ്ധേയം. കെസി മുഖ്യമന്ത്രിയാകുകയും ഉപതെരഞ്ഞെടുപ്പില് അദ്ദേഹം കല്പ്പറ്റയില് മത്സരിക്കുകയും ചെയ്യുന്നത് വയനാടിനു പൊതുവെ ഗുണമാകുമെന്നു ചിന്തിക്കുന്നവരും നിരവധിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !