കൊച്ചി: കളമശ്ശേരിയില്‍ പോത്തിന്റെ ആക്രമണത്തില്‍ വയോധികൻ മരിച്ചു. കൈപ്പടമുകള്‍ കൊല്ലംകുടി വീട്ടില്‍ അബുവാണ് (73) മരിച്ചത്.
കളമശ്ശേരി കൈപ്പടമുകളില്‍ ശനിയാഴ്ച വൈകീട്ട് 7 മണിയോടെയാണ് സംഭവം. വീടിന് സമീപത്തെ മരങ്ങള്‍ കുത്തി മറിക്കുന്നത് കണ്ട് പോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി പോത്ത് അബുവിനെ ആക്രമിക്കുകയായിരുന്നു.ക്രമണത്തിൽ അബുവിന്റെ കാലിനും വാരിയെല്ലുകൾക്കും ഗുരുതര പരിക്കേറ്റിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ അബുവിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും പോത്ത് അക്രമാസക്തമായിരുന്നതിനാൽ ഉടൻ അബുവിനെ രക്ഷിക്കാനായില്ല. ഉടമ എത്തിയാണ് പോത്തിനെ ശാന്തനാക്കിയത്.
പോത്തിന്റെ ശ്രദ്ധ മാറിയതോടെയാണ് നാട്ടുകാർ അബുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ അബുവിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.