വലിച്ചെറിഞ്ഞ സൗഭാഗ്യം: പാന്‍റിന്‍റെ പോക്കറ്റില്‍ മറന്ന് വച്ചത് 57 കോടിയുടെ ഭാഗ്യം; ലോട്ടറി അടിച്ചിട്ടും വിവരമറിഞ്ഞില്ല, ഒടുവില്‍ സംഭവിച്ചത്!

ന്യൂജേഴ്സി: അലമാരയില്‍ കിടന്ന പഴയൊരു പാന്‍റിന്‍റെ പോക്കറ്റില്‍ നിന്ന് കണ്ടെടുത്ത ലോട്ടറി ടിക്കറ്റിലൂടെ യുഎസ് സ്വദേശിക്ക് ലഭിച്ചത് 5.9 മില്യണ്‍ ഡോളർ (ഏകദേശം 57.11 കോടി രൂപ).

ടിക്കറ്റിന്‍റെ കാലാവധി അവസാനിക്കാൻ വെറും എട്ട് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ അത്ഭുത ഭാഗ്യം യുവാവിനെ തേടിയെത്തിയത്. 'പീപ്പിള്‍ മാഗസിൻ' ആണ് ഈ അപൂർവ വാർത്ത റിപ്പോർട്ട് ചെയ്തത്.

അവകാശികളെത്തിയില്ലെന്ന് പരസ്യം

അമേരിക്കയിലെ ന്യൂജേഴ്സിയിലുള്ള ഒരു പെട്രോള്‍ പമ്പില്‍ നിന്നാണ് ഇയാള്‍ കഴിഞ്ഞ വർഷം മെയ് മാസത്തില്‍ 'പിക്ക്-6' (Pick-6) എന്ന ലോട്ടറി ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വാങ്ങിയ ഉടൻ തന്നെ പാന്‍റിന്‍റെ പോക്കറ്റില്‍ ഇട്ടെങ്കിലും പിന്നീടത് എവിടെ വച്ചെന്ന് ഓർത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പിന്നീട് ഒരു വർഷത്തോളം ഇതിനെക്കുറിച്ച്‌ ഇയാള്‍ മറന്ന് പോവുകയും ചെയ്തു.

ഒടുവില്‍ കഴിഞ്ഞ മാസം, ജാക്ക്പോട്ട് അടിച്ച ടിക്കറ്റിന്‍റെ അവകാശികള്‍ ആരും ഇതുവരെ എത്തിയിട്ടില്ലെന്നും കാലാവധി ഉടൻ അവസാനിക്കുമെന്നും ലോട്ടറി വകുപ്പ് അധികൃതർ പരസ്യം നല്‍കി. ഈ പരസ്യത്തിലൂടെ താൻ സ്ഥിരമായി പോകാറുള്ള പെട്രോള്‍ പമ്പില്‍ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റുപോയതെന്ന് അദ്ദേഹം മനസിലാക്കി. അപ്പോഴാണ് താനും ഒരു ടിക്കറ്റ് അതേ പെട്രോള്‍ പമ്പില്‍ നിന്നും എടുത്ത കാര്യം അയാള്‍ ഓർത്തത്.

പഴയൊരു പാന്‍റിന്‍റെ പോക്കറ്റില്‍

പിന്നാലെ പെട്രോള്‍ പമ്പിലെത്തി അവിടുത്തെ ജീവനക്കാരുമായി സംസാരിച്ചപ്പോള്‍, വളരെ കുറച്ച്‌ ഉപഭോക്താക്കള്‍ മാത്രമാണ് ഈ 'പിക്ക്-6' ലോട്ടറി എടുക്കാറുള്ളതെന്നും, അതിനാല്‍ വീട്ടില്‍ പോയി സൂക്ഷ്മമായി പരിശോധിക്കാനും അവർ നിർദ്ദേശിച്ചു.

വീട്ടിലെത്തിയ യുവാവ് മേശവലിപ്പുകളും ഷെല്‍ഫുകളും സ്റ്റോറേജ് റൂമുകളുമെല്ലാം അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഒടുവില്‍, അലമാരയില്‍ കിടന്ന പഴയ വസ്ത്രങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ്, ഒരു പഴയ പാന്‍റിന്‍റെ പോക്കറ്റില്‍ ചുരുട്ടി കൂടിയ നിലയില്‍ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഒടുവില്‍, സമ്മാനം അക്കൗണ്ടില്‍

ടിക്കറ്റിലെ നമ്പറുകള്‍ ഒത്തുനോക്കിയപ്പോഴാണ് 5.9 മില്യണ്‍ ഡോളറിന്‍റെ ബമ്പർ സമ്മാനം അടിച്ച ടിക്കറ്റാണ് തന്‍റെ കൈയ്യിലിരിക്കുന്നതെന്ന് ഇയാള്‍ മനസിലാക്കി. ഒട്ടും സമയം കളയാതെ ഇയാള്‍ ലോട്ടറി ആസ്ഥാനത്തെത്തി സമ്മാനത്തുക കൈപ്പറ്റുകയായിരുന്നു. ലോട്ടറിയുടെ കാലാവധി തീരാൻ വെറും എട്ട് ദിവസങ്ങള്‍ മാത്രമായിരുന്നു അപ്പോള്‍ ബാക്കിയുണ്ടായിരുന്നത്.

പലപ്പോഴും ആളുകള്‍ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി എവിടെയെങ്കിലും വെച്ച്‌ മറന്നുപോകുന്നതുകൊണ്ട് വൻ തുകകളുടെ സമ്മാനങ്ങള്‍ അവകാശികളില്ലാതെ പോകാറുണ്ടെന്നും, അതിനാല്‍ പഴയ ടിക്കറ്റുകള്‍ കൃത്യമായി പരിശോധിക്കാൻ മടിക്കരുതെന്നും ലോട്ടറി അധികൃതർ ഇതിന് പിന്നാലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !