ഇത് അനീതി: മാത്യു കുഴല്‍നാടനെ മന്ത്രിയാക്കിയില്ല; പ്രതിഷേധിച്ച്‌ പ്രമേയം പാസാക്കി യുഡിഎഫ്, പിന്തുണച്ച്‌ ലീഗും കേരള കോണ്‍ഗ്രസും,

ഇടുക്കി: കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനെ മന്ത്രിയാക്കാത്തതിനെതിരെ പ്രമേയം പാസാക്കി യുഡിഎഫ്. യുഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്.

കോണ്‍ഗ്രസ് നേതാക്കള്‍ അവതരിപ്പിച്ച പ്രമേയത്തെ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും പിന്തുണക്കുകയായിരുന്നു. പിണറായി സർക്കാരിനെതിരെ നിരവധി വിഷയങ്ങള്‍ ഉയർത്തിക്കൊണ്ടുവന്ന മാത്യുവിനെ മന്ത്രിയാക്കാതിരുന്നത് അനീതിയെന്ന് പ്രമേയത്തില്‍ പറയുന്നു. അതേസമയം, മൂന്നു ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷം ഇന്ന് മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി.

വകുപ്പുകള്‍ മാറുമെന്ന സൂചനകള്‍ തള്ളി മുഖ്യമന്ത്രി വിഡി സതീശൻ

മന്ത്രിമാരുടെ വകുപ്പുകള്‍ മാറുമെന്ന സൂചനകള്‍ തള്ളി മുഖ്യമന്ത്രി. മുഖ്യമന്ത്രി ഗവർണർക്ക് കൈമാറിയ പട്ടികയില്‍ നിന്ന് ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗ് തന്നെയാണ് കൈകാര്യം ചെയ്യുക. വി ഇ അബ്ദുള്‍ ഗഫൂർ ഫിഷറീസ് വകുപ്പും അനില്‍ കുമാർ റവന്യൂ വകുപ്പും നയിക്കും. സണ്ണി ജോസഫിന് വൈദ്യുതി വകുപ്പും പി കെ ബഷീറിന് പൊതുമരാമത്ത് വകുപ്പും നല്‍കും. കെ എം ഷാജിക്ക് തദ്ദേശ ഭരണ വകുപ്പും ബിന്ദു കൃഷ്ണയ്ക്ക് തൊഴില്‍ വകുപ്പുമാണ് ലഭിച്ചത്.

പി സി വിഷ്ണുനാഥ് ടൂറിസം സാംസ്കാരികം സിനിമ വകുപ്പും എം ലിജു സഹകരണം എക്സൈസ് വകുപ്പും നയിക്കും. എൻ ഷംസുദീൻ പൊതു വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ് വകുപ്പുകളും കെ മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകളുമാണ് നല്‍കിയിട്ടുള്ളത്.

സിപി ജോണ്‍ ഗതാഗത വകുപ്പും കൃഷി വകുപ്പ് സിദ്ദിഖും നയിക്കും. പിന്നാക്ക ക്ഷേമം തുളസി, സിവില്‍ സപ്ലൈസ് അനൂപ് ജേക്കബ്, യുവജന ക്ഷേമം ഒ ജെ ജനീഷ് എന്നിവർ നയിക്കും. സത്യപ്രതിജ്ഞ ചടങ്ങ് നടന്ന ദിവസം രാത്രി തന്നെ വകുപ്പ് വിജഭന ചര്‍ച്ചകള്‍ പൂർത്തിയായിരുന്നുവെന്നാണ് വാർത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദമാക്കിയത്. ഇന്നലെയാണ് ഗവർണര്‍ സ്ഥലത്ത് ഇല്ലെന്ന് അറിഞ്ഞതെന്നും ഇന്ന് രാവിലെ തന്നെ ലിസ്റ്റ് ഗവർണർ‍ക്ക് സമർപ്പിച്ചുവെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !