തീരുമാനം വൈകരുത്: ആരെ പ്രഖ്യാപിച്ചാലും മുസ്ലിം ലീഗിന്‍റെ നോമിനി വേണ്ട, കടുത്ത നിലപാടുമായി എംഎല്‍എമാരും കെപിസിസി നേതാക്കളും,

ന്യൂഡല്‍ഹി: മുഖ്യമന്ത്രി തീരുമാനത്തില്‍ നിലപാട് കടുപ്പിച്ച്‌ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. ഘടകകക്ഷികളുടെ സമ്മര്‍ദ്ദങ്ങള്‍ക്കും നേതാക്കളുടെ ഭീഷണികള്‍ക്കും വഴങ്ങി മുഖ്യമന്ത്രിയെ തീരുമാനിച്ചാല്‍ രാഷ്ട്രീയ അത്മഹത്യയാകും സംഭവിക്കുകയെന്ന മുന്നറിയിപ്പാണ് നേതാക്കള്‍ ഹൈക്കമാന്‍റിന് നല്‍കിയത്.

ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെസി വേണുഗോപാല്‍ വരാനുള്ള സാധ്യതയേറി. കെസിക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നതിലധികം പിന്തുണ വര്‍ധിച്ചുവെന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസിന്‍റെ നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കുന്ന കാര്യത്തില്‍ ഘടകകക്ഷികള്‍ എന്തിന് തിടുക്കം കൂട്ടുന്നു എന്നതാണ് നേതാക്കള്‍ ഉയര്‍ത്തിയ ചോദ്യം. ഇനി ഇക്കാര്യത്തില്‍ ലീഗിനോട് അഭിപ്രായം ആരായരുതെന്നും ഇന്ന് രാഹുല്‍ ഗാന്ധിയെ കണ്ട മുഴുവന്‍ നേതാക്കളും ആവശ്യപ്പെട്ടതായാണ് സൂചന.

തീരുമാനം വൈകരുതെന്നും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടതായാണ് സൂചന. മുഖ്യമന്ത്രി തീരുമാനത്തില്‍ ഹൈക്കമാന്‍റിനെ വരെ ഭീഷണിപ്പെടുത്തി കാര്യം കാണാന്‍ ശ്രമങ്ങള്‍ നടന്നുവെന്ന പൊതുവികാരമാണ് കോണ്‍ഗ്രസിലുള്ളത്

ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെസി വേണുഗോപാലിന് പിന്തുണ വര്‍ധിക്കുകയാണ്. കെസിയെ പ്രഖ്യാപിക്കണമെന്ന കര്‍ശന നിലപാടിലേയ്ക്ക് പാര്‍ട്ടിയിലെയും നിയമസഭാ കക്ഷിയിലേയും ബഹു ഭൂരിപക്ഷവും മാറിയതോടെ ഹൈക്കമാന്‍റിന് മറിച്ചൊരു തീരുമാനവും എടുക്കാന്‍ കഴിയില്ലെന്നതാണ് സ്ഥിതി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !