മള്‍ട്ടി ലൈൻ ഫ്രീ ഫ്ലോ: ടോള്‍ പ്ലാസകളില്‍ ഇനി വാഹനങ്ങള്‍ നിര്‍ത്തേണ്ട: 80 കിമീ വേഗതയിലും ടോള്‍ ഈടാക്കാം,വമ്പൻ പദ്ധതിയുടെ പരീക്ഷണം വിജയമെന്ന് നിതിൻ ഗഡ്കരി,,

ന്യൂഡല്‍ഹി: രാജ്യത്തെ ഹൈവേകളിലെ യാത്രാ രീതി തന്നെ മാറ്റിക്കുറിക്കുന്ന പുതിയ ടോള്‍ പിരിവ് സംവിധാനം വരുന്നു. ടോള്‍ നല്‍കാനായി വാഹനങ്ങള്‍ പ്ലാസകളില്‍ കാത്തു നില്‍ക്കേണ്ടതില്ലാത്ത മള്‍ട്ടി ലൈൻ ഫ്രീ ഫ്ലോ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

ഈ സംവിധാനം നിലവില്‍ വരുന്നതോടെ ടോള്‍ പ്ലാസകളില്‍ ബാരിയറുകള്‍ ഉണ്ടാകില്ല.ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മണിക്കൂറില്‍ 80 കിലോമീറ്റർ വേഗതയില്‍ പോകുന്ന വാഹനങ്ങളില്‍ നിന്ന് പോലും കൃത്യമായി ടോള്‍ ഈടാക്കാൻ ഈ സംവിധാനത്തിന് കഴിയും.

മെയ് 1 മുതല്‍ എൻ.എച്ച്‌ 48-ല്‍ (NH 48) സൂറത്ത്-ബറൂച്ച്‌ സെക്ഷനിലെ ചോർയാസി ടോള്‍ പ്ലാസയില്‍ ഈ സംവിധാനം പരീക്ഷണാർത്ഥം സ്ഥാപിച്ചിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടെത്തിയതോടെ രാജ്യമൊട്ടാകെ പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ നിർത്തേണ്ടതില്ലാത്തതിനാല്‍ യാത്രാ സമയം ഗണ്യമായി കുറയും. വാഹനങ്ങള്‍ ക്യൂ നില്‍ക്കുന്നത് ഒഴിവാകുന്നതോടെ കാർബണ്‍ എമിഷൻ കുറയ്ക്കാൻ സാധിക്കുമെന്ന് നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി. ദില്ലി, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ നൂറിലധികം ടോള്‍ പ്ലാസകളില്‍ വൈകാതെ തന്നെ ഈ പുതിയ സംവിധാനം ഏർപ്പെടുത്തും. 

ഫാസ്റ്റാഗില്‍ ബാലൻസ് ഇല്ലാത്ത വാഹനങ്ങളെ എഐ ക്യാമറകള്‍ വഴി തിരിച്ചറിഞ്ഞ് അവർക്ക് ഇ-നോട്ടീസ് അയക്കാനുള്ള സൗകര്യവും ഈ പദ്ധതിയുടെ ഭാഗമാണ്. പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !