കാത്തിരിപ്പിന് വിരാമം: ലോകമലയാളികള്‍ കൈകോ‍ര്‍ത്തത് ചരിത്രമായി, 20 വര്‍ഷത്തിനുശേഷം ജന്മനാട്ടില്‍ തിരിച്ചെത്തി അബ്ദുള്‍ റഹീം

കോഴിക്കോട്:  20 വർഷത്തെ തടവിന് ശേഷം സൗദി ജയിലില്‍ നിന്ന് മോചിതനായ അബ്ദുള്‍ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി. ഏഴരയോടെയാണ് വിമാനം കരിപ്പൂരിലെത്തിയത്.

സൗദി സമയം രാത്രി 11.55 ന് റിയാദില്‍ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സിലാണ് റഹീം നാട്ടിലേക്ക് തിരിച്ചത്. മടക്കയാത്രയില്‍ പവർ ഓഫ് അറ്റോണി ആയിരുന്ന സിദ്ധീഖ് തുവൂരും റഹീമിനൊപ്പം ഉണ്ടായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരാണ് റഹീമിനെ എയർപോർട്ടില്‍ എത്തിച്ച്‌ എമിഗ്രേഷൻ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിയത്. റഹിമിൻ്റെ മോചനത്തിനായി 34 കോടി രൂപയാണ് ലോക മലയാളികള്‍ സമാഹരിച്ചത്.
വധ ശിക്ഷയായിരുന്നു ആദ്യം അബ്ദുള്‍ റഹീമിന് സൗദി കോടതി വിധിച്ചുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് വധശിക്ഷ ഒഴിവാക്കുകയായിരുന്നു. സൗദി ബാലൻ അനസ് അല്‍ ഫായിസ് മരിച്ച കേസിലാണ് 2006 നവംബറില്‍ റഹീം ജയിലിലാകുന്നത്.2012ലാണ് വധശിക്ഷ വിധിച്ചത്. എന്നാല്‍ ദയാധനമായി 34 കോടിയിലേറെ കുടുംബം ആവശ്യപ്പെടുകയും ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ആ തുക സമാഹരിച്ച്‌ നല്‍കുകയും വധ ശിക്ഷ ഒഴിവാക്കി ഉത്തരവിറങ്ങുകയുമായിരുന്നു.
ഇപ്പോഴുള്ള തടസ്സങ്ങള്‍ കൂടി നീങ്ങിയാല്‍ പെട്ടെന്ന് തന്നെ അബ്ദുള്‍ റഹീമിന് നാട്ടിലെത്താൻ പറ്റുമെന്നാണ് പ്രതീക്ഷ.2006 നവംബർ 28ന് 26-ാം വയസില്‍ റിയാദിലെത്തിയതാണ് കോടമ്പുഴ പരേതനായ മച്ചിലകത്ത് പീടിയേക്കല്‍ മുഹമ്മദ് കുട്ടിയുടെയും ഫാത്തിമ(പാത്തു)യുടെയും ഇളയമകൻ അബ്ദുള്‍ റഹീം. ഡ്രൈവർ ജോലിയില്‍ ഒരുമാസം പിന്നിടും മുമ്പേ ഡിസംബർ 24നാണ് സ്പോണ്‍സറുടെ അസുഖബാധിതനായ മകൻ കൊല്ലപ്പെട്ട കേസില്‍ ജയിലിലടയ്ക്കപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !