തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍റെ സുരക്ഷ വർധിപ്പിച്ചു. കമാൻഡോസ് വാഹനം ഉള്‍പ്പെടെ അകമ്പടിയായി ഉണ്ടാകും. ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്നലെ രാത്രി 11 ന് ഡല്‍ഹിയില്‍ നിന്നും മുഖ്യമന്ത്രി നെടുമ്പാശ്ശേരിയില്‍ എത്തിയത്
നെടുമ്പാശ്ശേരി വിമാനത്താവള പരിസരങ്ങളില്‍ സുരക്ഷ ശക്തമാക്കി. വഴിയില്‍ പലയിടത്തും സിപിഎം പ്രവർത്തകരുടെ പ്രതിഷേധമുണ്ടോയെന്ന് രഹസ്യാന്വേഷണവിഭാഗം നിരീക്ഷിക്കുകയാണ്. കമാൻഡോസ്, ആംബുലൻസ് എന്നിവയുടെ സേവനം ആവശ്യമില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ പിന്നാലെ അനുഗമിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി കർശനമായി നിർദേശിച്ചിരുന്നു.മുഖ്യമന്ത്രിയുടെ യാത്രയെച്ചൊല്ലി ജനങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുൻപ് വി.ഡി സതീശൻ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന് എസ്‌കോർട്ട്, പൈലറ്റ് വാഹനങ്ങള്‍ മാത്രമായിരുന്നു അകമ്പടി. എന്നാല്‍ സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ കേവലം പൈലറ്റ് വാഹനത്തില്‍ ഒതുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.കമാൻഡോസ് വാഹനം ഉള്‍പ്പെടെ അകമ്പടി; മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു
0
വ്യാഴാഴ്ച, മേയ് 28, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.