ശൈലി ശരിയല്ല: 'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത്: അടിയന്തര തിരുത്തല്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഇനിയൊരു തിരിച്ചുവരവ് അസാധ്യമാകും. കേരള കോണ്‍ഗ്രസ് (എം)

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ കനത്ത പരാജയത്തിന് പിന്നാലെ പിണറായി വിജയനെതിരെ പരസ്യ വിമർശനവുമായി കേരള കോണ്‍ഗ്രസ് (എം).

ഇന്നലെ ചേർന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയിലാണ് പിണറായി വിജയന്റെ ശൈലിക്കും നേതൃത്വത്തിനുമെതിരെ നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. വരുംദിവസങ്ങളില്‍ മുന്നണിയില്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിക്കുന്നതാണ് ഈ പുതിയ നീക്കം

പ്രധാന വിമർശനങ്ങള്‍

തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രിയെ മാത്രം കേന്ദ്രീകരിച്ച്‌ നടത്തിയതാണ് വലിയ തിരിച്ചടിയായത്. പിണറായി വിജയന്റെ പ്രവർത്തന ശൈലിയും സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും ജനങ്ങളെ ഇടതിനെതിരെ ചിന്തിപ്പിച്ചു.

നിലവിലെ നേതൃത്വവുമായി മുന്നോട്ട് പോയാല്‍ ബംഗാളിലെ ഇടതുപക്ഷത്തിന് സംഭവിച്ച സമാനമായ തകർച്ച കേരളത്തിലും ഉണ്ടാകുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയൻ ഇനി പ്രതിപക്ഷ നേതാവാകരുത് എന്ന വികാരമാണ് യോഗത്തില്‍ ഉയർന്നത്. അടിയന്തരമായി നേതൃമാറ്റം വേണമെന്ന ആവശ്യവും ഒരു വിഭാഗം നേതാക്കള്‍ ഉന്നയിച്ചു.

കേരള കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളില്‍ ഉള്‍പ്പെടെ പരാജയം നേരിടാൻ കാരണം സിപിഎം അണികള്‍ നടത്തിയ വ്യാപകമായ ക്രോസ് വോട്ടാണെന്നും യോഗം വിലയിരുത്തി. അടിയന്തര തിരുത്തല്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ മുന്നണിക്ക് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാകും. പാർട്ടി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നും യോഗത്തില്‍ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കി

കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയുടെ ഭാഗമായ ശേഷം ആദ്യമായാണ് പിണറായി വിജയനെതിരെ ഇത്രയും ശക്തമായ വിമർശനം ഉയർത്തുന്നത് എന്നത് ശ്രദ്ധേയമാണ്. വരും ദിവസങ്ങളില്‍ സി.പി.എം ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !