പുതിയ സർക്കാരിന് മുന്നിൽ നിർദേശങ്ങൾ പങ്കുവെച്ച് തിരൂർ സബ് കലക്ടർ: മലപ്പുറം വിഭജിക്കണം, പെൻഷൻ പ്രായം ഉയർത്തണമെന്ന് ആവിശ്യം,

മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകൾ വിഭജിക്കണമെന്നും പെൻഷൻ പ്രായം ഉയർത്തണമെന്നും അടക്കം പുതിയ സർക്കാരിന് മുന്നിൽ നിരവധി നിർദേശങ്ങൾ പങ്കുവെച്ച് തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര.

പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കുമെന്ന ആഗ്രഹത്തോടെയാണ് അദ്ദേഹം ഫെയ്സ്ബുക്ക് അക്കൗണ്ടിൽ കുറിപ്പെഴുതിയത്. 2029 വരെ ഇലക്ഷൻ ഇല്ലാത്ത 3 വർഷങ്ങൾ ആണ് കേരളത്തിൽ വരാൻ പോകുന്നത്. പല കോണുകളിൽ നിന്നും എതിർപ്പുണ്ടാകാൻ സാധ്യതയുള്ള, എന്നാൽ കേരള സമൂഹത്തിന് അത്യന്താപേക്ഷിതവും ഗുണകരവുമായ കുറച്ച് പരിഷ്കാരങ്ങൾ കൊണ്ട് വരാൻ പറ്റിയ അവസരമാണ് പുതിയ സർക്കാരിന് മുന്നിലുള്ളത് എന്ന് പറഞ്ഞ് കൊണ്ടാണ് ദിലീപ് കെ കൈനിക്കര നിർദേശങ്ങൾ അക്കമിട്ട് നിരത്തിയത്.
മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകൾ വിഭജിക്കണമെന്നതാണ് ഒരു നിർദേശം. 7 നിയമസഭാ മണ്ഡലങ്ങൾ ചേരുന്നതായിരിക്കണം ഒരു ജില്ല. ഇതാണ് ഏറ്റവും അനുയോജ്യമെന്ന് താൻ കരുതുന്നു. ഭരണപരമായ എളുപ്പത്തിനും പൊതുജനങ്ങളുടെ സൗകര്യത്തിനും വേണ്ടി മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകൾ വിഭജിക്കുന്നത് നല്ലതാണെന്നാണ് ദിലീപ് പറഞ്ഞുവെയ്ക്കുന്നത്. 

പെൻഷൻ പ്രായം 56 വയസ്സിൽനിന്ന് 60 ആയി ഉയർത്തണമെന്നും മലയാളം മീഡിയം എന്ന രീതി എൽപി തലത്തിന് അപ്പുറത്തേക്കു കൊണ്ടുപോകരുതെന്നും നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കണമെന്നുമാണ് ദിലീപിന്റെ മറ്റു നിർദേശങ്ങൾ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !