റൂട്ട് ഏകോപനത്തിന് ഉദ്യോഗസ്ഥരില്ല; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ സുരക്ഷ വീഴ്ച; പൈലറ്റ് വാഹനം ലക്ഷ്യ ബോധമില്ലാതെ സഞ്ചരിച്ചെന്ന് ഇൻ്റലിജൻസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹം കടന്നുപോകുന്ന സ്ഥലങ്ങളില്‍ സുരക്ഷ വീഴ്ചയുണ്ടായെന്ന് ഇൻ്റലിജൻസ്. കണ്ണൂർ, കോഴിക്കോട് സിറ്റി, മലപ്പുറം എന്നിവടങ്ങളില്‍ മുഖ്യമന്ത്രിയുടെ യാത്രക്കിടെ സുരക്ഷ വീഴ്ചയുണ്ടായി എന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ട്.

വീഴ്ച ചൂണ്ടിക്കാട്ടി ഇൻ്റലിജൻസ് മേധാവി ഡിഐജിമാർക്കും എസ് പിമാർക്കും റിപ്പോർട്ട് നല്‍കി. ചിലയിടങ്ങളില്‍ പൈലറ്റ് വാഹനങ്ങള്‍ക്ക് ലക്ഷ്യബോധമുണ്ടായിരുന്നില്ലെന്നും റൂട്ട് ഏകോപനത്തിന് ഉദ്യോഗസ്ഥരുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.

മാര്‍ച്ച്‌ 14, 19, 22 തീയതികളില്‍ നടന്ന പരിപാടികളിലാണ് സുരക്ഷ വീഴ്ചയുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനം ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട പോയ സാഹചര്യം വരെയുണ്ടായെന്നും ഇൻറലിജൻസ് മേധാവിയുടെ റിപ്പോർട്ടില്‍ കുറ്റപ്പെടുത്തുന്നു.

Z+ കാറ്റഗറിപ്പെട്ട മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ ഇനി മുതല്‍ പിഴവുകള്‍ ആവർത്തിക്കരുതെന്നാവർത്തിച്ച്‌ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡിഐജിമാർക്കും ഇൻ്റലിജൻസ് മേധാവി കത്തയച്ചു. ഭരണ മാറ്റമുണ്ടായമോ ഇല്ലയോ എന്ന ചർച്ചകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കാനായി ഈ മാസം ഒന്നിന് കത്തയച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !