പാഠം പഠിപ്പിച്ച ജനവിധി: മൂന്ന് സംസ്ഥാനങ്ങളിലും ഭരണമാറ്റം:, ഏറെ ഞെട്ടിയത് തമിഴ്നാടും സ്റ്റാലിനും, ഒന്നര പതിറ്റാണ്ട് കാലത്തെ മമത ഭരണത്തിനും അവസാനം,

ന്യൂഡൽഹി: ബംഗാള്‍, തമിഴ്നാട്, കേരളം തുടങ്ങിയ മൂന്ന് പ്രധാനപ്പെട്ട സംസ്ഥാനങ്ങള്‍ ഭരണമാറ്റത്തിലേക്ക്. അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങിയ തമിഴ്നാട് രാഷ്ട്രീയമാണ് ഏറെ ഞെട്ടിച്ചത്.

കേരളത്തിലും ബംഗാളിലും ഭരണമുന്നണി കടുത്ത മത്സരം നേരിടുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ഡിഎംകെയുടെ പതനം അപ്രവചനീയമായിരുന്നു. കേരളത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് ഇരുമുന്നണികളും മത്സരിച്ചത്. നേരിയ ഭൂരിപക്ഷത്തില്‍ ഭരണം നിലനിർത്തുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിച്ചെങ്കിലും എല്ലാം തകിടം മറിയുന്നതായിരുന്നു ഫലം.
നിലവില്‍ 100 സീറ്റിനടുത്ത് യുഡിഎഫ് നേടുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഒരുസമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പോലും സ്വന്തം മണ്ഡലത്തില്‍ പിന്നില്‍ പോയി. മത്സരിച്ച മന്ത്രിമാരില്‍ 12 പേർ തോല്‍വി മുന്നില്‍ കാണുകയാണ്. യുഡിഎഫ് ആകട്ടെ പ്രതീക്ഷിച്ച വിജയമാണ് നേടിയത്. കൃത്യമായ ആസൂത്രണത്തോടെ, തുടക്കം മുതല്‍ 100 സീറ്റ് പ്രവചിച്ച്‌ ആത്മവിശ്വാസത്തോടെയായിരുന്നു കോണ്‍ഗ്രസയും യുഡിഎഫും നേരിട്ടത്. ഇടതുപക്ഷത്തിന്റെ ഒരുകെണിയിലും വീഴാതെ തികഞ്ഞ ഒരുമയോടെ പ്രവർത്തിച്ചതിന്റെ ഫലം കൂടെയാണ് ലഭിച്ചത്.
ബംഗാളില്‍ ഒന്നര പതിറ്റാണ്ട് നീളുന്ന തൃണമൂല്‍ ഭരണത്തിനാണ് അവസാനമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൂടെ പടിപടിയായി ഉയർന്ന ബിജെപി കേവല ഭൂരിപക്ഷം കടന്ന് മുന്നേറുന്ന കാഴ്ചയാണ് ബംഗാളില്‍ കാണുന്നത്. എസ്‌ഐആർ ഉള്‍പ്പെടെ വലിയ വിവാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതായികുന്നു ബംഗാളിലെ തെരഞ്ഞെടുപ്പ്. എന്നാല്‍ ഇക്കുറി ബംഗാളില്‍ ന്യൂനപക്ഷ വോട്ടുകള്‍ ടിഎംസിയെയും രക്ഷിച്ചില്ല എന്നതാണ് വസ്തുത.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !