തളിപ്പറമ്പ്: മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു. കാക്കത്തോട് സ്വദേശിയായ എം.പി. മഹമൂദ് (62) ആണ് മസ്കറ്റിൽ മരിച്ചത്. മഹമൂദിന്റെ മകന്റെ വിവാഹം ഇന്നാണ് നടക്കേണ്ടിയിരുന്നത്മ
സ്കത്തിലെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോൾ അസുഖം കലശലായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ കഴിഞ്ഞദിവസം പെട്ടൊന്ന് നിക്കാഹ് നടത്തുകയായിരുന്നു. ആശുപത്രിയിൽ പിതാവിന്റെ സാന്നിധ്യത്തിൽ തന്നെ മകൻ മാസിൻ വിവാഹ മഹർ വധുവിന് കൈമാറി. മലയാളി വേരുകളുള്ള മുംബൈ സ്വദേശിനിയും മസ്കത്തിൽ പ്രവാസിയുമായ സബ മുനീർ മൂസയാണ് വധു. സന്തോഷത്തോടെ വിവാഹത്തിൽ പങ്കെടുക്കാൻ മസ്കറ്റിലേക്ക് പോയ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും ബന്ധുക്കളും. കബറടക്കം മസ്‌ക്കറ്റിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. മെഹ്‌റ, മാജിത, മാസിൻ മഹമൂദ് എന്നിവരാണ് മക്കൾഇന്ന് മകന്റെ വിവാഹം നടക്കാനിരിക്കേ കുടുംബത്തെ സങ്കടക്കണ്ണീരിലാഴ്ത്തി പിതാവിന്റെ അപ്രതീക്ഷിത വിയോഗം,
0
ശനിയാഴ്ച, മേയ് 23, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.