മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍: അഭിഭാഷക കമ്മീഷൻ ഇന്ന് സ്ഥലത്തെത്തും സര്‍ക്കാര്‍ താമസക്കാര്‍ക്ക് ഒപ്പമെന്ന് മന്ത്രി റോജി എം ജോണ്‍,

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ തര്‍ക്ക ഭൂമിയിലുള്ളവരെ കുടിയൊഴിപ്പിക്കില്ലെന്ന് താമസക്കാര്‍ക്ക് ഉറപ്പ് നല്‍കി സര്‍ക്കാര്‍.

മന്ത്രി റോജി എം. ജോണിൻ്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തിങ്കളാഴ്ച സര്‍ക്കാര്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കും. ഇന്ന് കുടിയിറക്കല്‍ നടപടി പൂര്‍ത്തിയാക്കണം എന്നാണ് പെരുമ്പാവൂര്‍ മുൻസിഫ് കോടതിയുടെ നിര്‍ദേശം. അഭിഭാഷക കമ്മീഷനും ആമീനും സ്ഥലത്ത് എത്തും. പൊലീസിൻ്റെ ഭാഗത്ത് നിന്ന് ബലപ്രയോഗം ഉണ്ടാകില്ലെന്നും മന്ത്രി താമസക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ മന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമില്ലെന്നായിരുന്നു മുൻ എംഎല്‍എയും സിപിഎം നേതാവുമായ പി.വി. ശ്രീനിജിന്‍റെ പ്രതികരണം. അഭിഭാഷക കമ്മീഷൻ വന്നാല്‍, പ്രതിരോധിക്കുമെന്ന് സമരസതി അറിയിച്ചു. സ്ഥലത്ത് ഡിവൈഎഫ്‌ഐയുടേയും സിപിഎമ്മിൻ്റേയും പ്രതിഷേധം ഇന്നുമുണ്ടാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !