ചിത്രം ബോര്‍ അടിപ്പിക്കുന്നില്ല: ദൃശ്യം 3 പ്രേക്ഷക പ്രതികരണം; ഇതാണ് ജിത്തു ജോസഫ് മാജിക്, ക്ലൈമാക്സ് വേറെ ലെവലല്‍!,

കൊച്ചി: ഉത്സവം പോലെ കാണുന്ന ദിവസമാണ് മെയ് 21, സാക്ഷാല്‍ മോഹന്‍ലാലിന്റെ ജന്മദിനം. ഈ ഒരു ദിവസം തന്നെ ചരിത്ര വിജയമായി മാറിയ ദൃശ്യം ഫ്രാഞ്ചസിയിലെ മൂന്നാം ഭാഗവും എന്നത് ഇരട്ടി മധുരം എന്നല്ലാതെ എന്തു പറയാനാണ്.

വലിയ പ്രതീക്ഷയൊന്നും വയ്ക്കരുത്, ഇത് സാധാരണ ഒരു കുടുംബ ചിത്രമാണ് എന്ന് സംവിധായകന്‍ ജീത്തു ജോസഫും മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും എത്ര തന്നെ ആവര്‍ത്തിച്ചു പറഞ്ഞാലും, ആദ്യ ഭാഗവും രണ്ടാം ഭാഗവും അത്രയേറെ വിജയമായ ഒരു സിനിമയില്‍ പ്രതീക്ഷിക്കാതിരിക്കാന്‍ സാധിക്കുമോ.

അത്രയ്ക്കധികം പ്രതീക്ഷയില്ലാതെയാണ് ദൃശ്യത്തിന്റെ ആദ്യഭാഗം 2013 ല്‍ തിയേറ്ററുകളിലേക്ക് എത്തിയത്. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വിധം ഒരു നോര്‍മല്‍ ത്രില്ലിങ് സിനിമ, പ്രേക്ഷകരെ ശരിക്കും കോരിത്തരിപ്പിച്ചു. ശക്തമായ തിരക്കഥയും അതിനൊത്ത മോഹന്‍ലാലിന്റെ അഭിനയവും എങ്ങനെ വിജയിക്കാതിരിക്കും. സിനിമ സൂപ്പര്‍ ഹിറ്റായി എന്ന് മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, സിംഹള, ചൈനീസ്, ഇന്തോനേഷ്യ, കൊറിയ തുടങ്ങിയ ഭാഷകളിലേക്ക് റീമേക് ചെയ്തു.

അങ്ങനെ ഒരു ചരിത്ര സിനിമയുടെ മൂന്നാം ഭാഗം പുറത്തിറക്കുന്നത്. അമിത പ്രതീക്ഷയോടെ തന്നെയാണ് പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ ആദ്യ പകുതി അത്രയ്ക്കധികം ആ പ്രതീക്ഷ നിലനിര്‍ത്തിയില്ല എന്നാണ് പൊതു അഭിപ്രായം. അല്പം സ്‌ളോ ആയിരുന്നു. എന്നാല്‍ ഇന്റര്‍വെല്‍ സീന്‍ പൊളിച്ചു. ജീത്തു ജോസഫ് മാജിക് എപ്പോഴും സംഭവിക്കുന്നത് സെക്കന്റ് ഹാഫിലാണ്, ആ കാത്തിരിപ്പാണ് ചിത്രത്തിലെ ഏറ്റവും വലിയ പ്രതീക്ഷ.

ജോര്‍ജ് കുട്ടിയുടെയും കുടുംബത്തിന്റെയും ഇമോഷണല്‍ അവസ്ഥകളെല്ലാം പറഞ്ഞുകൊണ്ട്, അല്പം സ്‌ളോ ആയിട്ടാണ് ആദ്യ ഭാഗം മുന്നോട്ടു കൊണ്ടുപോകുന്നത്. ജീത്തു ജോസഫ് പറഞ്ഞത് പോലെ തന്നെ ഒരു ഇന്റന്‍സ് ഡ്രാമയാണ്. പക്ഷേ എവിടെയും ബോര്‍ അടിപ്പിക്കുന്നില്ല, എന്‍ഗേജിങ് ആയി മുന്നോട്ടു പോകുന്നുണ്ട്. ദൃശ്യം 2 വിനെ അപേക്ഷിച്ച്‌ മേക്കിങ് കുറച്ചുകൂടെ മികച്ചു നില്‍ക്കുന്നു. ഇന്റര്‍വെല്‍ ബ്ലോക്ക് ഒരു ഹൂക്കിട്ട് നില്‍ക്കുന്നു.

പക്ഷേ ഫസ്റ്റ് ഹാഫ് എങ്ങനെയൊക്കെ പോയിരുന്നാലും രണ്ടാം പകുതി, അത് ശരിക്കുമൊരു ജീത്തു ജോസഫ് മാജിക് തന്നെയായിരുന്നു എന്നാണ് പ്രേക്ഷക നിരീക്ഷണം. രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ ഓരോ സീനും പിടിച്ചിരുത്തുന്നതാണ്. ക്ലൈമാക്‌സ് മൈന്റ് ബ്ലോയിങ് എക്‌സ്പീരിയന്‍സാണ്. ഇന്റലിജന്റ് ആയ, സസ്‌പെന്‍സ് നിറച്ച, സിനിമാറ്റിക് മികവിലുള്ള ഗംഭീരമായ ക്ലൈമാക്‌സ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !